അഫ്ഗാൻ മുൻ വനിത നിയമസഭാംഗവും അംഗരക്ഷകനും വെടിയേറ്റു മരിച്ചു

കാ​ബൂ​ൾ: അ​ഫ്ഗാ​ൻ മു​ൻ വ​നി​ത നി​യ​മ​സ​ഭാം​ഗം മു​ർ​സ​ൽ ന​ബി​സാ​ദ​യും അം​ഗ​ര​ക്ഷ​ക​നും സ്വ​വ​സ​തി​യി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നു മ​ണി​യോ​ടെ വീ​ടി​ന്റെ ഒ​ന്നാം നി​ല​യി​ലെ മു​റി​യി​ൽ​വെ​ച്ചാ​ണ് വെ​ടി​യേ​റ്റ​ത്. ഓ​ഫി​സാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി​യാ​ണി​ത്. ര​ണ്ടു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി പ്രാ​ദേ​ശി​ക പൊ​ലീ​സ് മേ​ധാ​വി മോ​ൾ​വി ഹ​മീ​ദു​ല്ല ഖാ​ലി​ദ് പ​റ​ഞ്ഞു. സ​ഹോ​ദ​ര​നും മ​റ്റൊ​രു സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കേ​റ്റു. അ​തേ​സ​മ​യം, മ​റ്റൊ​രു അം​ഗ​ര​ക്ഷ​ക​ൻ പ​ണ​വും ആ​ഭ​ര​ണ​വു​മാ​യി ര​ക്ഷ​പ്പെ​ട്ട​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

2021 ആ​ഗ​സ്റ്റി​ൽ അ​ഫ്ഗാ​നി​ൽ താ​ലി​ബാ​ൻ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷം കാ​ബൂ​ളി​ൽ താ​മ​സി​ച്ച ചു​രു​ക്കം ചി​ല വ​നി​ത പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണി​വ​ർ. 2019ൽ ​കാ​ബൂ​ളി​ൽ​നി​ന്നാ​ണ് ന​ബി​സാ​ദ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 

Tags:    
News Summary - Former Afghan woman legislator and bodyguard shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.