കാബൂൾ: അഫ്ഗാനിസ്താനിലെ കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ 12 പേർ മരണപ്പെടുകയും ഡസൻ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. കാണാതായവർ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നൂറുകണക്കിന് ഹെക്ടർ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. കാബൂളിനും മധ്യ ബാമിയാൻ പ്രവിശ്യയ്ക്കും ഇടയിലുള്ള ഹൈവേയും വെള്ളപ്പൊക്കത്തെത്തുടർന്ന് അടച്ചിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.