'മാധ്യമപ്രവർത്തകരുടെ ശവക്കുഴി'യാകുന്ന ഫലസ്തീൻ; ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് അഞ്ച് മാധ്യമപ്രവർത്തകർ

ഗസ്സസിറ്റി: ഗസ്സയിൽ ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യത്യസ്‌ത വ്യോമാക്രമണങ്ങളിൽ അഞ്ച് ഫലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇതോടെ വംശഹത്യ ആരംഭിച്ചതിനുശേഷം ഇസ്രായേൽ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ എണ്ണം 222 ആയി. ഗസ്സയിൽ ഇസ്രായേൽ ഒരു പുതിയ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാരകമായ ആക്രമണങ്ങൾ നടത്തുന്നത്.

മരണമടഞ്ഞ മാധ്യമപ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്

അബ്ദുൽ റഹ്മാൻ അൽ-അബദ്‌ലെ

അസീസ് അൽ-ഹജ്ജാർ

അഹ്മദ് അൽ-സിനാത്തി

നൂർ ഖാൻഡിൽ

ഖാലിദ് അബു സെയ്ഫ് -എന്നിവരാണ് കൊല്ലപ്പെട്ടത്.

മേയ് മാസത്തെ "പത്രപ്രവർത്തകരുടെ ശവക്കുഴി"യായി ഫലസ്തീൻ പത്രപ്രവർത്തക സംരക്ഷണ കേന്ദ്രം (പി.ജെ.പി.സി) പ്രസ്താവനയിൽ പ്രഖ്യാപിച്ചു. കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണത്തിലെ ആശങ്കാജനകമായ വർധനവ് ഇത് എടുത്തുകാണിക്കുന്നു.

ഇസ്രായേൽ അധിനിവേശം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പി.ജെ.പി.സി പറഞ്ഞു. ഫലസ്തീൻ നിന്നുയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനും ആഗോള സമൂഹത്തിൽ സത്യം എത്തുന്നത് തടയാനും മാധ്യമപ്രവർത്തകരെ ആസൂത്രിതമായി ലക്ഷ്യമിടുന്നുവെന്ന് അവർ ആരോപിച്ചു. മേയ് 13 ന് ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പത്രപ്രവർത്തകൻ ഹസ്സൻ ഇസ്ലായെ അധിനിവേശ സൈന്യം കൊലപ്പെടുത്തിയിരുന്നു.  

Tags:    
News Summary - Five Palestinian journalists killed in Israeli strikes on Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.