ഗസ്സ സിറ്റി: ഒളിമ്പിക്സിൽ ആദ്യമായി ഫലസ്തീനെ പ്രതിനിധാനംചെയ്ത് ചരിത്രം കുറിച്ച ദീർഘദൂര അത്ലറ്റ് മാജിദ് അബൂ മറാഹീൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ചികിത്സ കിട്ടാതെ മരിച്ചു. കിഡ്നി രോഗിയായിരുന്ന അദ്ദേഹം ഇസ്രായേൽ വഴികൾ അടച്ചതോടെ ആവശ്യമായ ചികിത്സ നിഷേധിക്കപ്പെട്ടാണ് 61ാം വയസ്സിൽ മരണത്തിനു കീഴടങ്ങിയത്. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ 10 കിലോമീറ്റർ ഓട്ടത്തിലായിരുന്നു രാജ്യത്തെ പ്രതിനിധാനംചെയ്തത്. പിന്നീട് 20ലേറെ പേർ ഫലസ്തീൻ പതാകക്കു കീഴിൽ അണിനിരന്നു.
ബെയ്റൂത്: മുതിർന്ന കമാൻഡറെ വധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി ഇസ്രായേലിൽ ഹിസ്ബുല്ല കനത്ത പ്രത്യാക്രമണം തുടരുന്നത് മേഖലയിൽ സംഘർഷം ഇരട്ടിയാക്കുന്നു. ഗസ്സയിൽ റഫയിൽ കരയാക്രമണമടക്കം തുടരുന്നതിനിടെയാണ് ഇസ്രായേലിനെ സമ്മർദത്തിലാക്കി മിസൈലാക്രമണം തുടരുന്നത്.
അതിർത്തിയിൽ 28 നഗരങ്ങളും ഗ്രാമങ്ങളും പൂർണമായി ഒഴിപ്പിച്ചിട്ടുണ്ട്. 60,000ത്തിലേറെ ഇസ്രായേലികൾ ഇവിടെ മാറിത്താമസിച്ചുവരുകയായിരുന്നു. ഹിസ്ബുല്ല മിസൈലുകൾ തുടർച്ചയായതോടെ കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.