Representational Image
തെഹ്റാൻ: ഇറാനിൽ മയക്കുമരുന്ന് വിമുക്തി കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഉത്തര ഗിലാൻ പ്രവിശ്യയിലെ ലൻഗ്രൂദിലെ കേന്ദ്രത്തിലാണ് അപകടം. അപകടകാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു. കേന്ദ്രം മാനേജർ ഉൾപ്പെടെ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.