ന്യൂയോർക്: കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന ഐക്യരാഷ്ട്ര സഭ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ജൂൺ പകുതിയോടെ 20 ശതമാനം ജീവനക്കാരെ കുറക്കാനുള്ള നിർദേശം സമർപ്പിക്കാൻ 60ൽ ഏറെയുള്ള ഏജൻസികളോടും ഓഫിസുകളോടും യു.എൻ ആവശ്യപ്പെട്ടു.
ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നതാണ് നടപടി. 14,000 ജീവനക്കാരെ തീരുമാനം ബാധിക്കുമെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു.
372 കോടി ഡോളറിന്റെ ബജറ്റിൽ 20 ശതമാനം വരെ കുറവ് വരുത്താനുള്ള സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ഏജൻസികൾക്ക് നൽകിയ മെമ്മോയിൽ യു.എൻ കൺട്രോളർ ചന്ദ്രമൗലി രാമനാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.