900 കോടി രൂപ നഷ്​ടപരിഹാരം വേണം; ഇറ്റലിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ബന്ധുക്കൾ സർക്കാരിനെതിരെ കോടതിയിൽ

റോം: പ്രധാനമന്ത്രിയടക്കമുള്ള ദേശീയ, പ്രാദേശിക, അധികാരികൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ഇറ്റലിയിൽ കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരുടെ 500 ഒാളം ബന്ധുക്കൾ രംഗത്ത്​. കോവിഡ്​ മഹാമാരിയെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കുന്നതിൽ നിന്ന്​ ഭരണാധികാരികൾ പരാജയപ്പെ​െട്ടന്നും അവരാണ്​ തങ്ങളുടെ നഷ്​ടങ്ങൾക്ക്​ കാരണക്കാരെന്നും കാട്ടിയാണ്​ ബന്ധുക്കൾ കോടതി കയറുമെന്ന്​ അറിയിച്ചിരിക്കുന്നത്​. കൂടാതെ 100 ദശലക്ഷം യൂറോ (900 കോടി രൂപ) നഷ്​ടപരിഹാരവും അവർ ആവശ്യപ്പെട്ടിട്ടുണ്ട്​.

പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ, ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെറാൻസ, വടക്കുകിഴക്കൻ ലോംബാർഡി മേഖലയിലെ ഗവർണർ അറ്റിലിയോ ഫോണ്ടാന എന്നിവർക്കെതിരെ റോം കോടതിയിൽ സിവിൽ കേസ്​ ഫയൽ ചെയ്യുമെന്നാണ്​​ മരിച്ചവരുടെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്​. അതേസമയം മൂന്ന് രാഷ്ട്രീയക്കാരുടെയും വക്​താക്കൾ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

ലോംബാർഡിയിലെ ഏറ്റവും വലിയ കോവിഡ്​ ദുരിത ബാധിത നഗരങ്ങളിലൊന്നായ ബെർഗാമോയിൽ വെച്ച്​ മരിച്ച ആളുകളുടെ ബന്ധുക്കളെ പ്രതിനിധീകരിക്കുന്നതിനായി ഏപ്രിലിൽ ഉണ്ടാക്കിയ 'Noi Denunceremo' (ഞങ്ങൾ കോടതിയിൽ പോകും) എന്ന കമ്മിറ്റിയാണ്​ കേസുമായി മുന്നോട്ടുവന്നത്​. 'ഇൗ പ്രത്യേക സാഹചര്യത്തിലും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാത്തവർക്കുള്ള ക്രിസ്​മസ്​ സമ്മാനമാണിതെന്ന്​ കമ്മിറ്റിയുടെ പ്രസിഡൻറ്​ ലൂക്കാ ഫുസ്​ക്കോ പ്രസ്​താവനയിൽ പറഞ്ഞു.

ലോംബാർഡിയിൽ കോവിഡ്​ മഹാമാരി ആദ്യമായി റിപ്പോർട്ട്​ ചെയ്യപ്പെട്ടപ്പോൾ, ദേശീയ, പ്രാദേശിക സർക്കാറുകൾ അതിവേഗ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു. അങ്ങനെ ചെയ്​തിരുന്നെങ്കിൽ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്​ഡൗണും അതിനെ തുടർന്നുണ്ടായ ഭീമൻ സാമ്പത്തിക പ്രശ്​നങ്ങളും ഒഴിവാക്കാമായിരുന്നു. കമ്മിറ്റി പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു.

Latest News:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.