അമേരിക്കൻ റാപ്പർ ലിൽ ജോൺ ഇസ്‍ലാംമതം സ്വീകരിച്ചു

വാഷിങ്ടൺ: പ്രശസ്ത അമേരിക്കൻ റാപ്പറും ഡി.ജെയും റെക്കോർഡിങ് പ്രൊഡ്യൂസറുമായ ജോനാതൻ എച്ച്. സ്മിത്ത് ഇസ്‍ലാം മതം സ്വീകരിച്ചു. ലിൽ ജോൺ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മാർച്ച് 15ന് ലോസ് ആഞ്ജൽസിലെ കിങ് ഫഹദ് മസ്ജിൽ വെച്ചാണ് അദ്ദേഹം ഇസ്ലാം ആശ്ലേഷിച്ചത്. അദ്ദേഹം ഇസ്‍ലാം സ്വീകരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അമേരിക്കൻ എഴുത്തുകാനും ആക്ടിവിസ്റ്റുമായ ഷോൺ കിങിനു ശേഷം റമദാന്റെ ആദ്യ ആഴ്ചയിൽ ഇസ്‍ലാം മതം സ്വീകരിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പൗരനാണ് ജോൺ. ഇസ്‍ലാംമതം സ്വീകരിച്ച ക്ലാരൻസ് സീഡോർഫ്, ആൻഡ്രൂ ടേറ്റ്, കെവിൻ ലീ, ഗെർവോന്റ ഡേവിസ്, തോമസ് പാർട്ടി എന്നീ സെലിബ്രിറ്റികളുടെ കൂട്ടത്തിലേക്കാണ് ലിൽ ജോണും എത്തിയിരിക്കുന്നത്.

ഊർജസ്വലമായ ആലാപന ശൈലിയുള്ള ലിൽ ജോൺ പാടുന്നതിനെ ഓകെ, യീഹാ എന്നീ വാക്കുകൾ പറയുന്നത് ആളുകൾ കൈയടിച്ചാണ് പ്രോത്സാഹിപ്പിക്കാറുള്ളത്. 2000 ത്തിന്റെ തുടക്കത്തിൽ ഗെറ്റ് ലോ, ടേൺ ഡൗൺ ഫോർ വാട്ട് എന്നിവയിലൂടെയാണ് ജനപ്രീതി നേടിയത്.  


Tags:    
News Summary - Famed American rapper Lil Jon embraces Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.