കിയവ്: യുക്രെയ്നിലെ സപൊറീഷ്യ ആണവനിലയത്തിന് സമീപം സ്ഫോടനമുണ്ടായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി പറഞ്ഞു. അതേസമയം, ഇത് ഊഹാപോഹം മാത്രമാണെന്ന് പറഞ്ഞ് റഷ്യ തള്ളി. കഴിഞ്ഞ വർഷം മാർച്ചിലാണ് സപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തത്. ആണവനിലയത്തിന്റെ സമീപ ഭാഗങ്ങളിലുണ്ടാകുന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് റഷ്യയും യുക്രെയ്നും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
നിലയത്തിന്റെ ജനൽ വിറപ്പിച്ച പത്ത് സ്ഫോടനമാണ് കഴിഞ്ഞ ദിവസമുണ്ടായതെന്നും വിഷയം അതീവ ഗൗരവമാണെന്നും റാഫേൽ ഗ്രോസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.