കാബൂളിൽ മസ്ജിദിന് സമീപം സ്ഫോടനം: ഏഴ് മരണം

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ പള്ളിക്കു സമീപം വെള്ളിയാഴ്ചയുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. കുട്ടികൾ അടക്കം 41 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നമസ്കാരത്തിനുശേഷം പള്ളിയിൽനിന്ന് വിശ്വാസികൾ പുറത്തിറങ്ങവെയായിരുന്നു സ്‌ഫോടനമെന്നും സാധാരണക്കാരാണ് മരിച്ചതെന്നും കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പള്ളിക്ക് സമീപമുള്ള പ്രധാന റോഡിലാണ് സ്‌ഫോടനം നടന്നതെന്ന് ആഭ്യന്തര മന്ത്രിയുടെ വക്താവ് അബ്ദുൽ നാഫി താക്കൂർ പറഞ്ഞു. കാരണം അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് നിരവധി വിദേശ എംബസികളുടെയും നാറ്റോയുടെയും കേന്ദ്രമായിരുന്ന വസീർ അക്ബർ ഖാൻ എന്ന സ്ഥലത്താണ് സ്ഫോടനം.

Tags:    
News Summary - Explosion near mosque in Kabul: seven dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.