സ്​ഫോടനത്തിൽ തകർന്ന റഷ്യയ​ിലെ വെടിമരുന്നു നിർമാണ ഫാക്​ടറി

റഷ്യയിൽ വെടിമരുന്നു നിർമാണ ഫാക്​ടറിയിൽ സ്​ഫോടനം: 16 മരണം

മോസ്​കോ: റഷ്യയിൽ വെടിമരുന്നു നിർമാണ ഫാക്​ടറിയിൽ തീപ്പിടിത്തത്തിലും സ​്​ഫോടനത്തിലും 16 പേർ മരിച്ചു. തെക്കുകിഴക്കൻ മോസ്​കോയിലെ റിയാസൻ മേഖലയിലെ ഇലാസ്​റ്റിക്​ ഫാക്​ടറിയിലാണ്​ അപകടം.

സ്​ഫോടനത്തിൽ ഏഴുപേർ മരിച്ചെന്നും ഒമ്പതുപേരെ കാണാതായെന്നുമാണ്​ അധികൃതർ ആദ്യം അറിയിച്ചിരുന്നത്​. കാണാതായവർ മരിച്ചതായി പിന്നീട്​ സ്​ഥിരീകരിച്ചു. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്​.

Tags:    
News Summary - Explosion In Gunpowder Factory seven Dead and nine Injured in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.