'സർപ്രൈസുകൾക്കായി തയാറായി ഇരിക്കൂ'; നെതന്യാഹുവിന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്

ബെയ്‌റൂത്ത്: റഫയിൽ ആക്രമണം തുടരുന്ന ഇസ്രായേലിനും നെതന്യാഹുവിനും ഭീഷണിയുമായി ഹിസ്ബുല്ല. കൂടുതൽ അപ്രതീക്ഷിത നീക്കങ്ങൾക്കായി കാത്തിരുന്നോളൂവെന്ന് സ്വാതന്ത്രദിന വാർഷികത്തോടനുബന്ധിച്ച് ടെലിവിഷൻ പ്രഭാഷണത്തിൽ ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്‌റുല്ല മുന്നറിയിപ്പ് ന‍ൽകി.

നിങ്ങളുടെ ചതിയോ യജമാനൻമാരുടെ സമ്മർദമോ ഒന്നും വിലപ്പോവില്ലെന്നും ചെറുത്തുനിൽപ്പ് തുടരുമെന്നും അദ്ദേഹം അറിയിച്ചു. നെതന്യാഹു അന്ത്യത്തോടടുക്കുകയാണ്. എതിർനിരയെ ചരിത്രപരവും സുപ്രധാനവുമായൊരു വിജയത്തിലേക്കാണ് അദ്ദേഹം നയിക്കുന്നത്. ഒക്ടോബർ ഏഴിന് നടന്ന തിരിച്ചടി നിങ്ങളെ ഞെട്ടിച്ചതാണ്. ഇനിയും കൂടുതൽ സർപ്രൈസുകൾക്കായി സജ്ജമായിക്കൊള്ളൂവെന്നും ഹസൻ നസ്‌റുല്ല വ്യക്തമാക്കി. ഗസ്സ യുദ്ധത്തിലൂടെ ഒരു ലക്ഷ്യവും നേടാൻ ഇസ്രായേലിനായിട്ടില്ല. ഇക്കാര്യം ഇസ്രായേൽ നേതാക്കൾ തന്നെ സമ്മതിച്ച കാര്യമാണെന്ന് പ്രസംഗത്തിൽ സൂചിപ്പിച്ചു.

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടി അധിനിവേശകർ നേരിട്ട വലിയ തോൽവിയാണ്. തൂഫാൻ അൽഅഖ്‌സ പോരാട്ടത്തിന്റെ ഫലമാണതെന്നും ഹസൻ നസ്‌റുല്ല വ്യക്തമാക്കി.

Tags:    
News Summary - ‘Expect More Surprises’: Hezbollah’s Nasrallah Warns Israel PM Benjamin Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.