ലോസ് ആഞ്ചല്‍സ്: അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡിെൻറ മുൻ പ്രസിഡൻറും ജനപ്രിയ സ്‌പോര്‍ട്‌സ് മോഡലായ മസ്താങ്ങിൻെറ പിതാവുമായ ലീ അയകോക്ക (94) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ലോസ് ആഞ്ചല്‍സിലെ ബെൽ- എയറിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് അയകോക്കയുടെ കുടുംബം സ്ഥിരീകരിച്ചു. പാർക്കിസൺസ് രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
ലീ അയാകോക്ക ഫോഡിെൻറ മുന്‍ പ്രസിഡൻറും ക്രൈസ്‌ലറിൻെറ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. ഫോഡ് മസ്താങിനെ കൂടാതെ ക്രൈസ്‌ലര്‍ മിനിവാന്‍, കെ-കാര്‍ എന്നിവയുടെ പിതാവ് കൂടിയാണ് അയകോക്ക. 1964 ൽ പുറത്തിറക്കിയ ഫോർഡ് മസ്താങ് ഏറ്റവും ജനപ്രിയ വാഹനമായിരുന്നു.
1980 കളുടെ തുടക്കത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ക്രൈസ്ലറിനെ ‘നിങ്ങളൊരു നല്ല കാർ കണ്ടെത്തുകയാണെങ്കിൽ അത് വാങ്ങൂ’ എന്ന പരസ്യത്തിലൂടെ കമ്പനിയെ ലാഭത്തിലേക്ക് നയിച്ചത് അയകോക്കയായിരുന്നു.
1924 ഒക്ടോബര്‍ 15 ന് പെനിസിവാനിയയിലെ അലന്‍ടൗണിലായിരുന്നു അയകോക്കയുടെ ജനനം. പ്രിൻസ്ടൺ സർവകലാശാലയിൽ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദാനന്തര ബിരുദമുള്ള അയകോക്ക 1946 ല്‍ ഫോഡിലായിരുന്നു കരിയർ ആരംഭിച്ചത്. 1970-ല്‍ ഫോര്‍ഡിൻെറ പ്രസിഡൻറായി നിയമിക്കപ്പെട്ടു. 1978 ല്‍ ക്രൈസ്‌ലറിനൊപ്പം ചേര്‍ന്ന ലീ തൊട്ടടുത്ത വര്‍ഷം കമ്പനി സി.ഇ.ഒ ആയി. ക്രൈസ്ലറിനെ ലോകോത്തര വാഹന നിർമാതാക്കളെന്ന പദവിയിലേക്ക് ഉയർത്തിയ ശേഷം 1992 ലാണ് അദ്ദേഹം കമ്പനിയിൽ നിന്ന് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.