കാൻബറ: 1970കളിൽ സഹപ്രവർത്തകൻ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിന് ആസ്ട്രേലിയയിലെ അഡലൈഡ് ആര്‍ച്ച് ബിഷപ് ഫിലിപ്പ് വില്‍സണ്‍ (67) ഒരു വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. ആറുമാസം ജയില്‍വാസം അനുഭവിച്ചതിനുശേഷം മാത്രമേ ബിഷപ്പിന് പരോള്‍ അനുവദിക്കാവൂ എന്നും ന്യൂകാസില്‍ പ്രാദേശിക കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തിൽ ഇയാൾക്ക് തെല്ലും പശ്ചാത്താപമോ കുറ്റബോധമോ ഇല്ലെന്നും മജിസ്ട്രേറ്റ് റോബർട്ട് സ്റ്റോൺ നിരീക്ഷിച്ചു. എന്നാൽ, ഉടന്‍തന്നെ ബിഷപ് ജയിലിലേക്ക് പോകേണ്ടിവരില്ല.
കേസ് ആഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കുേമ്പാൾ ബിഷപ്പിന് വീട്ടുതടങ്കലിന് അപേക്ഷിക്കാൻ അവസരമുണ്ട്. 1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരിയായിരുന്ന ജെയിംസ് ഫ്ലെച്ചര്‍ അള്‍ത്താര ബാലന്മാരെ പീഡനത്തിനിരയാക്കിയ സംഭവം മറച്ചുവെച്ച് അത് പൊലീസിനെ അറിയിച്ചില്ലെന്നു കണ്ട് ഇദ്ദേഹം കുറ്റക്കാരനെന്ന് കോടതി മേയിൽ കണ്ടെത്തിയിരുന്നു. സഭയുടെ പേരിന് കളങ്കംവരുമെന്ന് കരുതിയായിരുന്നു പ്രവൃത്തിയെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയായ ഫ്ലെച്ചര്‍ 2004 ല്‍ അറസ്റ്റിലായിരുന്നെങ്കിലും 2006ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ജയിലില്‍ വെച്ചുതന്നെ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.