യ​മ​നി​ൽ കൊ​ടും പ​ട്ടി​ണി; സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച്​ യു.​എ​ൻ

സൻആ: യമനിൽ കൊടും പട്ടിണി. ലോകരാഷ്ട്രങ്ങളുടെ അടിയന്തര സഹായമില്ലെങ്കിൽ രാജ്യം  വൻദുരന്തത്തിലേക്കായിരിക്കും പോവുകയെന്ന്  െഎക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ജനീവയിൽ നടന്ന യോഗത്തിലാണ് യു.എൻ. സെക്രട്ടറി ജനറൽ അേൻറാണിേയാ ഗുട്ടറസ് സഹായത്തിനായി അഭ്യർഥിച്ചത്. ‘ലോകത്തെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധി’യെന്നാണ് യമനിലെ അവസ്ഥയെ യു.എൻ വിശേഷിപ്പിച്ചത്. യോഗത്തിനിടെ 110 കോടി ഡോളറി​െൻറ സഹായം പല രാജ്യങ്ങളും ഉറപ്പു നൽകിയിട്ടുണ്ട്. എന്നാലിത് ആവശ്യമുള്ള തുകയുടെ പകുതി മാത്രമേയാകൂവെന്ന് യു.എൻ ആശങ്ക രേഖപ്പെടുത്തി. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളും കടുത്ത പട്ടിണിയുടെ നിഴലിലാണ്.

യമനിൽ 20 ലക്ഷത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവുമൂലം ദുരിതമനുഭവിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരുടെയും ജീവൻതെന്ന അപകടത്തിലാണെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ശരാശരി എല്ലാ 10 മിനിറ്റിലും അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി മരിക്കുന്നുണ്ടെന്ന് ഗുെട്ടറസ് വ്യക്തമാക്കി. ഇതിനർഥം, ഇൗ യോഗത്തിനിെട യമനിൽ 50 കുട്ടികൾ മരണപ്പെടും. ഇൗ മരണങ്ങളെല്ലാം തടയാമായിരുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തര കലാപമാണ് യമനിൽ പട്ടിണി രൂക്ഷമാക്കിയത്. പോഷകാഹാരക്കുറവ് കുട്ടികൾ മുതൽ മുതിർന്നവരെയും ഭിന്നശേഷിക്കാരെയും വരെ കാര്യമായി ബാധിക്കുന്നുണ്ട്. ഒന്നരവർഷത്തിലേറെയായി മതിയായ ഭക്ഷണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് ഹുദൈദ സ്വദേശി തഹ അൽനഹാരി പറഞ്ഞു. കഷ്ടിച്ച് ജീവൻ പിടിച്ചു നിർത്താനാവശ്യമായ അൽപം ഭക്ഷണം മാത്രമാണ് പലപ്പോഴും ലഭിക്കുന്നത്. മറ്റു പലപ്പോഴും പട്ടിണി കിടക്കുന്നതാണ് പതിവെന്നും നഹാരി പറഞ്ഞു.  

 

Tags:    
News Summary - yemen-UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.