ലോക മുത്തശ്ശിക്ക് 117

റോം: ലോകമുത്തശ്ശി  എമ്മ മൊറാനോക്ക് 117 തികഞ്ഞു. ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതലുള്ള വ്യക്തി എമ്മയാണ്. 1899 നവംബര്‍ 29നാണ് ജനനം. ഏറ്റവും കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് തന്‍െറ ആരോഗ്യ രഹസ്യമെന്ന് അവര്‍ പറയുന്നു. ആഗ്രഹമില്ലാഞ്ഞിട്ടല്ല,

പല്ലില്ലാത്തതിനാലാണ് ആ സാഹസത്തിന് മുതിരാത്തത്. ദിവസവും രണ്ട് മുട്ടകള്‍ വീതം കഴിക്കും. മധുര ബിസ്കറ്റുകളും. പതിവില്‍നിന്ന് വിരുദ്ധമായി ഇത്തവണത്തെ പിറന്നാളിന് അല്‍പം കേക്ക് കഴിക്കണമെന്ന് മാത്രമായിരുന്നു ആഗ്രഹം.

ഏകാന്തപതികയാണ് എമ്മ. 1938ല്‍ ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞു. ഏക മകന്‍ ശൈശവകാലത്തുതന്നെ മരിച്ചു. 20 വര്‍ഷമായി രണ്ടു മുറികളുള്ള അപ്പാര്‍ട്മെന്‍റിലാണ് താമസം.  ഈ പ്രായത്തിലും കാഴ്ചക്കും കേള്‍വിക്കും തകരാറില്ല. സംസാരിക്കാന്‍ മാത്രം ചെറിയ പ്രയാസം. അധികനേരം ടി.വി കണ്ടിരിക്കാനും പറ്റില്ല.

വടക്കന്‍ ഇറ്റലിയിലെ വെര്‍ബാനിയയിലാണ് എമ്മയുടെ വീട്. വീട്ടിലേക്ക് പല രാജ്യത്തുനിന്നും ആളുകള്‍ വന്നുകൊണ്ടിരിക്കും. അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, ആസ്ട്രേലിയ, മിലന്‍ അങ്ങനെയങ്ങനെ. എമ്മയെ കാണാനായി മാത്രമാണ് അവര്‍ കാതങ്ങള്‍ താണ്ടിയത്തെുന്നത്.

Tags:    
News Summary - World's oldest person Emma Morano celebrates 117th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.