ജനീവ: കോവിഡ് 19 വൈറസ് ബാധ മഹാമാരിയായി മാറിയതായി ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ) മേധാവി ടെഡ്രോസ് അദ്ഹാനം ഗിബ്രയെസുസ്. കോവിഡ് 19 പോലെയൊരു മഹാമാരി നമ്മൾ ഇതിന് മുമ്പ് അനുഭവിച്ചിട്ടില്ലെന്ന് ടെഡ്രോസ് അദ്ഹാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊറോണ ൈവറസ് മൂലമുണ്ടാകുന്ന ആദ്യ മഹാമാരിയാണിത്.
വളരെ ജാഗ്രതയോടെ ഉപയോഗിക്കേണ്ട പദമാണ് മഹാമാരി. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ആദ്യ മഹാമാരിയാണിത്. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധപ്രവർത്തനങ്ങൾ ഇപ്പോഴുള്ളതുപോലെ തുടരും
എച്ച്1 എൻ 1നുശേഷമുള്ള ആദ്യ മഹാമാരിയാണിത്. ലോകത്തെ 114 രാജ്യങ്ങളിലായി 1,18,000ത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വൈറസ് പടരുന്നതിൽ അതീവ ആശങ്കയിലാണ് സംഘടന.
വൈറസിനെതിരെ രാജ്യങ്ങൾ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു. വൈറസിനെ തളയ്ക്കാൻ കഴിയും. ചൈനയും ദക്ഷിണ കൊറിയയും അതിെൻറ ഉദാഹരണമാണെന്നും ടെഡ്രോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.