Posted On
date_range Updated On
date_range സാൻഡ്വിച്ച് വൈകി; ഹോട്ടൽ ജീവനക്കാരനെ വെടിവെച്ച് കൊന്നു
പാരിസ്: ഓർഡർ ചെയ്ത സാൻഡ്വിച്ച് ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ വെടിവെച്ച് കൊന്നു. കിഴക്കൻ പാ രീസിലെ പ്രാന്തപ്രദേശമായ നോയിസി-ലെ-ഗ്രാൻഡിലെ ലഘുഭക്ഷണശാലയിലാണ് സംഭവം. അക്രമിയെ കണ്ടെത്താനായിട്ടില്ല.
സാൻഡ്വിച്ചിനായി കാത്തിരുന്ന് മുഷിഞ്ഞയാൾ ദേഷ്യം കാരണം നിയന്ത്രണംവിട്ട് വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വെടിയേറ്റ 28കാരനായ വെയ്റ്റർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഹോട്ടലിലെ മറ്റു ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്. തോളിലാണ് യുവാവിന് വെടിയേറ്റത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.