ഇന്ത്യക്ക്​ കൈമാറൽ: വിജയ്​ മല്ല്യയുടെ ഹരജി ലണ്ടൻ കോടതി തള്ളി

ലണ്ടൻ: വായ്​പാ തട്ടിപ്പ്​ കേസിൽ രാജ്യം വിട്ട ഇന്ത്യൻ വ്യവസായി വിജയ്​ മല്ല്യക്ക്​ തിരിച്ചടി. ഇന്ത്യക്ക്​ കൈമാ റണമെന്ന വെസ്​റ്റ്​മിനിസ്​റ്റർ കോടതി ഉത്തരവിനെതിരെ വിജയ്​ മല്ല്യ സമർപ്പിച്ച അപ്പീൽ യു.കെ ഹൈകോടതി തള്ളി. വെസ ്​റ്റ്​മിനിസ്​റ്റർ കോടതിയാണ്​ വിശദമായ വാദം കേൾക്കലിനൊടുവിൽ മല്ല്യയെ ഇന്ത്യയിലേക്ക്​ അയക്കാമെന്ന്​ വിധിച്ചത്​. ഇൗ ഉത്തരവ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മല്ല്യ നൽകിയ അപ്പീലാണ്​ തള്ളിയത്​.

ഒരു അപ്പീൽ കൂടി നൽകാനുള്ള സാധ്യത വിജയ്​ മല്ല്യക്കുണ്ട്​. ഇതു കൂടി നൽകിയ ശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക്​ എത്താൻ സാധിക്കൂ. എന്നാൽ മല്ല്യയെ തിരികെ അയക്കണമെന്ന ഉത്തരവിൽ ഇനിയൊരു മാറ്റം ഉണ്ടാവാൻ സാധ്യതയില്ലെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

9000 കോടി രൂപ കിങ്​ഫിഷർ എയർലൈൻസിന്​ വേണ്ടി വിവിധ ബാങ്കുകളിൽ നിന്ന്​ വായ്​പ എടുത്ത ശേഷം തിരിച്ചടക്കാതെ മല്ല്യ ലണ്ടനിലേക്ക്​ കടക്കുകയായിരുന്നു. മല്ല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യൻ സർക്കാറിൻെറ ഹരജിയിലാണ്​ ഇന്ത്യക്ക്​ അനുകൂലമായി ഉത്തരവായത്​.

Tags:    
News Summary - Vijay Mallya Appeal Against UK Extradition Rejected -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.