കൂ​റ്റ​ൻ തി​ര​മാ​ലയിൽ മുങ്ങി വെ​നീ​സ്​

വെ​നീ​സ്: 50 വ​ര്‍ഷ​ത്തി​നി​ടെ അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ ന​ടു​ങ്ങി ഇറ്റലിയിലെ വെ​നീ​സ്നഗ രം. രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ഒരാൾ മരിച്ചത്.

നഗരത്തിലെ താഴ്ന്ന പ്രദേശമായ സെന്റ് മാർക്സ് സ്ക്വയറിലാണ് ഏറ്റവും കൂടുതൽ തിരമാല അടിച്ചുകയറിയത്. ചരിത്ര പ്രസിദ്ധമായ സ​െൻറ്​ മാർക്​സ്​ ബസലിക്കയിലും വെള്ളം കയറി. 1200 വർഷത്തിനിടെ ആറാം തവണയാണ് ഇവിടെ വെള്ളം കയറുന്നത്. കാലാവസ്​ഥ വ്യതിയാനമാണ്​ കൂറ്റൻ തിരമാലക്ക്​ കാരണമെന്നാണ്​ കരുതുന്നത്​.സ​െൻറ്​ മാ​ര്‍ക്‌​സ് സ്‌​ക്വ​യ​റി​ല്‍ ക​ട​ല്‍വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍ന്ന് ഇ​വി​ടെ​യെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വി​വി​ധ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ താ​ൽ​ക്കാ​ലി​ക അ​ഭ​യം തേ​ടി.

അ​സാ​ധാ​ര​ണ​മാം​വി​ധ​മു​ള്ള ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​മാ​ണ് നി​ല​വി​ല്‍ നാം ​നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് വെ​നീ​സ് മേ​യ​ര്‍ ലൂ​ഗി ബ്രു​ഗ്​​നാ​രോ ട്വീ​റ്റ് ചെ​യ്തു. ചി​ല നാ​ശ​ന​ഷ്​​ട​ങ്ങ​ൾ നി​ക​ത്താ​നാ​വാ​ത്ത​താ​ണെ​ന്നും മേ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1.87 മീ​റ്റ​റോ​ളം തി​ര​മാ​ല​ക​ൾ ഉ​യ​ർ​ന്നു. 1966ലാ​ണ്​ സ​മാ​ന​മാ​യ പ്ര​തി​ഭാ​സ​മു​ണ്ടാ​യ​ത്.

Tags:    
News Summary - Venice floods -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.