ഹേഗ്: 14 വര്‍ഷം മുമ്പ് ആംസ്റ്റര്‍ഡാമില്‍നിന്ന് മോഷണംപോയ തിയോ വാന്‍ഗോഗിന്‍െറ മാസ്റ്റര്‍ പീസ് ചിത്രങ്ങള്‍ ഇറ്റലിയിലെ നേപ്ള്‍സില്‍നിന്ന് കണ്ടുകിട്ടി. അന്തര്‍ദേശീയ കുറ്റാന്വേഷണ സംഘമാണ് ചിത്രങ്ങള്‍ കണ്ടത്തെിയതെന്ന് വാന്‍ഗോഗ് മ്യൂസിയം അധികൃതര്‍ പറഞ്ഞു. പോമ്പിയിലെ കാസ്റ്റല്ളെമാരെ ഡി സ്റ്റാബിയയിലെ കടലോരത്തുള്ള വീട്ടില്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയില്‍ ആയിരുന്നു ചിത്രങ്ങള്‍. 1882ല്‍ വരച്ച ‘സീസ്കേപ് അറ്റ് ഷെവനൈന്‍’, 1884/85ലെ ‘കോണ്‍ഗ്രിഗേഷന്‍ ലീവിങ് ദ റിഫോംഡ് ചര്‍ച്ച് അറ്റ് നൈനെന്‍’ എന്നീ വിഖ്യാത ചിത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. തിരിച്ചുകിട്ടിയ ചിത്രങ്ങളുടെ ആധികാരികത പരിശോധിച്ച ക്യുറേറ്റര്‍ ഇത് യഥാര്‍ഥ ചിത്രങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതായി മ്യൂസിയം പ്രസ്താവനയില്‍ അറിയിച്ചു.
14 വര്‍ഷങ്ങള്‍ക്കു ശേഷവും വാന്‍ഗോഗിന്‍െറ ചിത്രങ്ങളുടെ മനോഹാരിതക്ക് മങ്ങലേറ്റിട്ടില്ളെന്നും അവര്‍ അറിയിച്ചു. 2002ല്‍ ആണ് ഡച്ച് പൊലീസ് രാജ്യാന്തര അന്വേഷണത്തിന് തുടക്കംകുറിച്ചത്. മ്യൂസിയത്തിന് അകത്തുകടന്ന മോഷ്ടാക്കള്‍ ഗോവണി ഉപയോഗിച്ച് മേല്‍ക്കൂരയില്‍ കയറുകയും പൊട്ടിച്ച ജനലിലൂടെ കയറുപയോഗിച്ച് ചിത്രങ്ങള്‍ സൂക്ഷിച്ച മുറിയില്‍ കടക്കുകയായിരുന്നുവെന്നും സംഘം കണ്ടത്തെി. നേപ്ള്‍സ് മേഖലയില്‍നിന്ന് ഇത് കണ്ടെടുക്കുന്നതുവരെ ചിത്രങ്ങളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.