ഇറാൻ: ഉപരോധത്തിൽ ഇളവ്​ വേണമെന്ന ഇ.യു ആവശ്യം നിരസിച്ച്​ യു.എസ്​

വാഷിങ്​ടൺ: ഇറാനെതിരായ യു.എസ്​ ഉപരോധത്തിൽ യൂറോപ്യൻ കമ്പനികൾക്ക്​ ഇളവ്​ നൽകണമെന്ന ആവശ്യം യു.എസ് ​നിരസിച്ചു. ഇറാനു​മേൽ പരമാവധി സമ്മർദം ചെലുത്താനാണ്​ തീരുമാനമെന്നും അതിനാൽ ഉപരോധത്തിൽ ഇളവ്​ നൽകാനാവില്ലെന്നും  യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപിയോ യൂറോപ്യൻ രാഷ്​ട്രങ്ങൾക്ക്​ അയച്ച കത്തിൽ പറഞ്ഞു. അമേരിക്കൻ ദേശീയ സുരക്ഷക്ക്​ ഗുണകരമാകുന്ന കാര്യത്തിൽ മാത്രമാണ്​ ഉപരോധത്തിൽ ഇളവ്​ നൽകുകയെന്നും കത്തിൽ പറയുന്നു.

ഇറാൻ ആണവ കരാറിൽനിന്ന്​ പിന്മാറിയ യു.എസ്​ നടപടിയെ തുടർന്നാണ്​ യൂറോപ്യൻ രാജ്യങ്ങളുടെ ഉന്നത ബോഡി ഉപരോധത്തിൽ ഇളവ്​ തേടിയത്​. യൂറോപ്യൻ കമ്പനികൾക്ക്​ കോടിക്കണക്കിന്​ ഡോളർ നഷ്​ടമുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ്​ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്​.

2015ൽ ഒബാമ ഭരണകൂടവും ലോകരാജ്യങ്ങളും ഇറാനുമായ ഒപ്പുവെച്ച കരാറിൽനിന്ന്​ ഇൗ വർഷം മേയിലാണ്​ യു.എസ്​ പിന്മാറിയത്​. അമേരിക്കക്ക്​ ആഭ്യന്തരതലത്തിൽ നഷ്​ടമുണ്ടാക്കുന്നതാണ്​ കരാറെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇത്തരമൊരു നിലപാടെടുത്തത്​. നേരത്തേ നിലവിലുണ്ടായിരുന്ന ഉപരോധം പൂർവസ്​ഥിതിയിലായതോടെ ഇറാനുമായി വ്യാപാരബന്ധമുള്ള കമ്പനികൾക്ക്​ യു.എസിൽ കച്ചവടം ചെയ്യുന്നതിന്​ തടസ്സമുണ്ട്​. ഇക്കാര്യത്തിൽ ഇളവുതേടിയാണ്​ യൂറോപ്യൻ രാജ്യങ്ങൾ യു.എസ്​ ഭരണകൂടത്തെ സമീപിച്ചത്​.

Tags:    
News Summary - US rejects Europe’s hopes of relief from Iran sanctions- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.