??????????? ????????? ??????????? (????) ????????????? ??????? ?????????

യുക്രെയ്ന്‍ പ്രധാനമന്ത്രിയുടെ രാജി പ്രസിഡന്‍റ് തള്ളി

കീവ്: യുക്രെയ്ൻ പ്രധാനമന്ത്രി ഒലെക്സി ഹോൺചരുകിന്‍റെ രാജി പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി തള്ളി. പ്രസിഡന്‍റ് സ്വീകരിച്ച് പാർലമെന്‍റ് വോട്ട് ചെയ്ത് അംഗീകരിച്ചാലേ രാജി പ്രാബല്യത്തിലാകൂ.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില ൂടെയാണ് രാജിക്കാര്യം ഒലെക്സി അറിയിച്ചത്. പ്രസിഡന്‍റിനെ വിമർശിക്കുന്ന പ്രധാനമന്ത്രിയുടെ കമന്‍റ് യൂട്യൂബിലൂടെ പുറത്തുവന്നിരുന്നു. ഇതോടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തു വന്നു. ഇതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ രാജി.

പ്രസിഡന്‍റിന് രാഷ്ട്രീയത്തിൽ മുൻപരിചയമില്ലെന്നും സാമ്പത്തിക രംഗത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നുമുള്ള ശബ്ദ സന്ദേശമാണ് പ്രധാനമന്ത്രിയുടേതായി പുറത്തുവന്നത്. ടെലിവിഷൻ സീരീസുകളിൽ പ്രസിഡന്‍റായി വേഷമിട്ടിരുന്ന സെലൻസ്കി കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് യുക്രെയ്ൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    
News Summary - Ukraine President rejects PM's resignation-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.