തുര്‍ക്കിയിലെ വിവാദ ബില്ല് പിന്‍വലിച്ചു

അങ്കാറ: ബാലപീഡനക്കേസില്‍  പ്രതികളായവരെ ഇരകളെ വിവാഹം ചെയ്താല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കുന്ന വിവാദബില്ലില്‍ നിന്ന് തുര്‍ക്കി സര്‍ക്കാര്‍ പിന്മാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചതിന്‍െറ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ മാപ്പുനല്‍കി വിട്ടയക്കാനുള്ള നിര്‍ദേശമാണ് പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം അറിയിച്ചു. 

ബില്ല്  പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് തീരുമാനം. ബില്ല് ബലാത്സംഗങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബാലവിവാഹത്തെ പ്രോത്സാഹിപ്പിക്കുമെന്നും വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. ബില്ലിന് അനുമതി നല്‍കരുതെന്ന് യു.എന്നും നിര്‍ദേശിച്ചിരുന്നു.  വിഷയം പരിഹരിക്കണമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തു.
 
നിയമത്തെക്കുറിച്ച് ബോധവാന്മാരല്ലാത്തവര്‍ നിയമം നിര്‍ദേശിക്കുന്ന പ്രായമത്തെുന്നതിന് മുമ്പെ പെണ്‍കുട്ടികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്ന പതിവ് രാജ്യത്തെ ദക്ഷിണ കിഴക്കന്‍ മേഖലകളില്‍ വ്യാപകമത്രെ. വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായതിന് ശേഷം  കുറ്റക്കാരാണെന്ന് കണ്ടത്തെുന്നതോടെ പുരുഷന്മാര്‍ ജയിലിലത്തെുന്ന സാഹചര്യമുണ്ട്. അതിന് ഇളവുവരുത്താനാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയതെന്ന് ബിന്‍അലി പറഞ്ഞു.  രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം 15 വയസ്സുവരെയുള്ള കുട്ടികള്‍ ഗര്‍ഭിണിയായാല്‍ ഉത്തരവാദിയായ ആള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തും.

 

Tags:    
News Summary - turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.