ലൈംഗികാതിക്രമ നിയമം: അക് പാര്‍ട്ടി പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും

അങ്കാറ: തുര്‍ക്കിയില്‍ നിലവിലുള്ള ലൈംഗികാതിക്രമത്തിനെതിരായ നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള നീക്കത്തിന് പിന്തുണ തേടി ഭരണകക്ഷിയായ അക് പാര്‍ട്ടി പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും. വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പിന്തുണതേടിയാണ് പ്രതിപക്ഷവുമായി സംസാരിക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിമാണ് മാധ്യമങ്ങളെ അറിയിച്ചത്.

കുട്ടികള്‍ക്കു നേരെ ലൈംഗികകുറ്റങ്ങള്‍ ചെയ്ത കേസിലകപ്പെട്ടവര്‍ ഇരകളെ വിവാഹം ചെയ്താല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കുന്നതാണ് പുതിയ നിയമം.  ഇത് ബലാത്സംഗം വര്‍ധിപ്പിക്കുമെന്നും ബാലവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്.
എന്നാല്‍, ശക്തിയും ബലവും ഉപയോഗിച്ചുള്ള ലൈംഗികാതിക്രമങ്ങളല്ല, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവങ്ങളിലാണ് ഇത് ബാധകമാകൂ എന്നാണ് ഭരണപക്ഷത്തിന്‍െറ ന്യായീകരണം.

ഈ വര്‍ഷം നവംബര്‍ 16നു മുമ്പുണ്ടായ സംഭവങ്ങളില്‍ മാത്രമാണ് നിയമം ബാധകമാകുക. തുര്‍ക്കിയില്‍ നിലവിലുള്ള നിയമപ്രകാരം 15 വയസ്സുവരെയുള്ള കുട്ടികള്‍ ഗര്‍ഭിണിയായാല്‍ ഉത്തരവാദിയായ ആള്‍ ആരായാലും അയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തും.

Tags:    
News Summary - turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.