റഷ്യന്‍ സ്ഥാനപതിയുടെ കൊലപാതകി ഉര്‍ദുഗാന്‍െറ സുരക്ഷ സംഘത്തിലും നുഴഞ്ഞുകയറിയെന്ന് റിപോര്‍ട്ട്

ഇസ്തംബൂള്‍: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ വധിച്ച മെവ് ലൂത് മെര്‍ത് അല്‍തിന്‍താസ് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ സുരക്ഷ സംഘത്തില്‍ നുഴഞ്ഞുകയറിയിരുന്നുവെന്ന്  റിപ്പോര്‍ട്ട്. ജൂലൈ 15ലെ സൈനിക അട്ടിമറി പരാജയപ്പെട്ടതിനുശേഷം  ഉര്‍ദുഗാന്‍ പങ്കെടുത്ത എട്ടു പരിപാടിയില്‍ അകമ്പടിപോയ സുരക്ഷാസേനയില്‍ ആക്രമി ഉണ്ടായിരുന്നു. തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. രണ്ടരവര്‍ഷമായി അങ്കാറ സായുധ വിരുദ്ധ സേനാമുന്നണിയിലെ അംഗമായിരുന്നു മെവ് ലൂത്. ഹുര്‍റിയത് ദിനപത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വിവരം പുറത്തുവന്നതോടെ സൈനിക അട്ടിമറിയുടെ ആസൂത്രകനെന്നു കരുതുന്ന ഫത്ഹുല്ല ഗുലനുമായി ആക്രമിക്കു ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ഗുലന്‍ സംഘം നടത്തുന്ന സ്കൂള്‍ മെവ് ലൂത് സന്ദര്‍ശിച്ചിരുന്നതായും ദിനപത്രം പറയുന്നു.
നയതന്ത്രപ്രതിനിധിയുടെ വധവുമായി ബന്ധപ്പെട്ട് മെവ്ലൂതിന്‍െറ ബന്ധുക്കള്‍ ഉള്‍പ്പെടെ 13 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റഷ്യന്‍ സംഘവും തുര്‍ക്കിയിലത്തെിയിട്ടുണ്ട്.

അംബാസഡറുടെ സംസ്കാരം ഇന്ന്

തുര്‍ക്കിയില്‍ വെടിയേറ്റു മരിച്ച റഷ്യന്‍ നയതന്ത്ര പ്രതിനിധി ആന്ദ്രേ കാര്‍ലോവിന്‍െറ മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കും. കാര്‍ലോവിന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.  
അങ്കാറയില്‍ ആര്‍ട്ട്ഗാലറിയില്‍ നടന്ന ഫോട്ടോപ്രദര്‍ശനത്തിനത്തെിയ കാര്‍ലോവിനുനേരെ ഒമ്പതു തവണയാണ് ആക്രമി  വെടിയുതിര്‍ത്തത്.

Tags:    
News Summary - turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.