തു​​ർ​​ക്കി ഹി​​ത​​പ​​രി​​ശോ​​ധ​​ന ഫ​ലം ഉ​ർ​ദു​ഗാ​ന്​ അ​നു​കൂ​ലം

അങ്കാറ: തുർക്കിയുടെ ചരിത്രം തിരുത്തിക്കുറിച്ച്, രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണക്രമത്തിന് ജനങ്ങളുടെ അംഗീകാരം. പാർലമ​െൻററി ഭരണരീതി മാറ്റുന്നതു സംബന്ധിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ ഭൂരിഭാഗം പേരും പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാ​െൻറ ഭരണഘടന ഭേദഗതി നീക്കത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 51.3 ശതമാനം ആളുകളാണ് ഭേദഗതിയെ അനുകൂലിച്ചത്. ആദ്യ 50 ശതമാനം വോട്ടുകളെണ്ണിയപ്പോൾ 86 ശതമാനം ‘യെസ്’ വോട്ടുകൾ ലഭിച്ചുവെങ്കിലും പിന്നീട് ഭൂരിപക്ഷം ചുരുങ്ങുകയായിരുന്നു.  ഫലം പുറത്തുവന്നയുടൻ ഉർദുഗാൻ, പ്രധാനമന്ത്രി ബിൻ അലി യിൽദിരിമിനെയും സഖ്യകക്ഷി നേതാക്കളെയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അതേസമയം,വോെട്ടണ്ണലിൽ തിരിമറി ആരോപിച്ച് മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി (സി.എച്ച്.പി) രംഗത്തെത്തിയിട്ടുണ്ട്.
 


ഫലം അനുകൂലമാകുന്നതോടെ, രാജ്യത്ത് 2019 മുതൽ പ്രധാനമന്ത്രി പദവി ഇല്ലാതാകും. വൈസ് പ്രസിഡൻറ് സ്ഥാനം പകരംവരും. പ്രസിഡൻറിനാവും പരിപൂർണ ഭരണചുമതല. അധികാരം വിപുലീകരിക്കുന്നതോടെ പുതിയ നിയമപ്രകാരം 2029 വരെ ഉർദുഗാന് പ്രസിഡൻറായി തുടരാനാകും. അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളായ അങ്കാറ, ഇസ്തംബൂൾ, ഇസ്മിർ എന്നിവിടങ്ങളിൽ ‘നോ’ വോട്ടിന് ഭൂരിപക്ഷം ലഭിച്ചത് ഭരണകക്ഷികൾക്ക് തിരിച്ചടിയായി.
ജനഹിതം ഉർദുഗാന് അനുകൂലമാവുമെന്നു തന്നെയായിരുന്നു ഭൂരിപക്ഷം സർവേകളും അഭിപ്രായപ്പെട്ടിരുന്നത്. ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മ​െൻറ് പാർട്ടിക്കൊപ്പം നാഷനലിസ്റ്റ് ആക്ഷൻ പാർട്ടിയും പ്രസിഡൻഷ്യൽ ഭരണത്തെ അനുകൂലിക്കുന്നു. സി.എച്ച്.പിയും  കുർദിഷ് അനുകൂല പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയുമാണ് ഹിതപരിശോധനയെ എതിർത്തിരുന്നത്.

ഏകദേശം 5.5 കോടി ജനങ്ങളാണ് വോെട്ടടുപ്പിൽ പെങ്കടുത്തത്.  വ്യത്യസ്ത നിറങ്ങളിലായാണ് ബാലറ്റ് പേപ്പർ സജ്ജീകരിച്ചിരിക്കുന്നത്. വെള്ള നിറമുള്ള വശത്ത് ഇവിത് (യെസ്) എന്നും തവിട്ട് നിറമുള്ള ഭാഗത്ത് ഹയിർ (നോ) എന്നുമാണുള്ളത്. വോട്ടർമാർക്ക് അവയിലേതെങ്കിലുമൊന്നിൽ സീൽ പതിക്കാം. വോെട്ടടുപ്പിനിടെ തെക്കുകിഴക്കൻ മേഖലകളിലെ ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുണ്ട്.

Tags:    
News Summary - turkey referendum: Erdogan camp set to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.