തുർക്കിയിലെ ഭൂചലനത്തിൽ മരണം 20 ആയി

അങ്കാറ: തുർക്കിയിലെ എലാസിഗ്​ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 600 ഓളം പേർക്ക്​ പരിക്കേറ്റ ിട്ടുണ്ട്. റിക്​ടർ​ സ്​കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായത്.

വെള്ളിയാഴ്​ച അർധരാത്രി 11 മണിയോടെയായിരുന്നു ഭൂചലനം​. 40 സെക്കൻറിലധികം ഭൂചലനം നീണ്ടു. 5.4 വ്യാപ്​തിയുള്ള ഭൂചലനമുൾപ്പെ​െട അഞ്ച് തുടർചലനങ്ങൾ ഉണ്ടായി.

സിവ്​റിസ്​ നഗരത്തിലാണ്​ ഭൂചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്​. കെട്ടിടങ്ങൾ തകർന്ന്​ 13 പേരാണ്​ ഇവിടെ മരിച്ചത്​. സമീപ പ്രദേശമായ മലാട്യയിലും ദിയാർബകിറിലും മരണമുണ്ടായി.

സിറിയ, ലബനൻ, ഇറാഖ്​ തുടങ്ങിയ രാജ്യങ്ങളിൽ തുടർ ചലനങ്ങൾ ഉണ്ടായതായും റി​േപ്പാർട്ടുണ്ട്​.

Tags:    
News Summary - Turkey earthquake: At least 18 dead as buildings collapse - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.