ന്യൂയോർക്: പിഞ്ചുകുഞ്ഞ് ക്രൂസ് കപ്പലില്‍നിന്ന് താഴേക്കു വീണു മരിച്ചു. 11ാം നിലയിലെ കാ ബിനിലെ ജനാലയിലൂടെയാണ് കുട്ടി താഴേക്കു വീണത്. ഒരു വയസ്സ് മാത്രമുള്ള കുഞ്ഞിനെ മുത് തച്ഛന്‍ എടുത്തുകൊണ്ട് ജനാലക്കരികില്‍ നില്‍ക്കുകയായിരുന്നു. ഞായറാഴ്ച കപ്പല്‍ സാന്‍ ജുവാനില്‍ നങ്കൂരമിട്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍, കുഞ്ഞിനെ കളിപ്പിക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് പിടിച്ചപ്പോള്‍ കൈവഴുതി കുഞ്ഞ് താഴേക്കു വീണതാണെന്നും പറയപ്പെടുന്നു.
എന്നാല്‍, കുട്ടിയുടെ പിതാവും പൊലീസ് ഉദ്യോഗസ്ഥനുമായ അലന് വൈഗന്ഡ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യാന സ്വദേശിയായ അലനൊപ്പം ഭാര്യയും ഇരുവരുടെയും മാതാപിതാക്കളുമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുത്തച്ഛനായ സാല്‍വറ്റോര്‍ അനലോ കുട്ടിയെ ജനാലയുടെ മുകളില്‍ ഇരുത്തുന്നത് കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കുട്ടിയുടെ കുടുംബാംഗങ്ങള്‍ പ്യൂര്ട്ടോറിേകായില് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.