ഇസ്​ലാമോഫോബിയക്കെതിരെ പാരീസിൽ ആയിരങ്ങൾ അണിനിരന്ന റാലി

പാരീസ്: ഇസ്​ലാമോഫോബിയക്കെതിരെ ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ അണിചേർന്നു. മുസ്​ലി ങ്ങൾക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായാണ് റാലി നടത്തിയതെന്ന് സംഘാടകർ പറഞ്ഞു.

വർണ വിവ േചനത്തിനും ഇസ്​ലാമോഫോബിയക്കും എതിരായ ബാനറുകൾ ഉയർത്തിയും പരമ്പരാഗത മുസ്​ലിം വേഷം അണിഞ്ഞുമാണ് പലരും റാലിയിൽ പങ്കെടുത്തത്. മാർച്ചിൽ ഇടതു പാർട്ടികൾ പങ്കെടുത്തെങ്കിലും മതേതര പാരമ്പര്യത്തിന് യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ചിലർ വിട്ടുനിന്നു. ഇസ്​ലാമിസ്റ്റുകളാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തീവ്ര വലത് നേതാവായ മറീനെ ലെ പെൻ പറഞ്ഞു.

ഫ്രാൻസിലെ 40 ശതമാനം മുസ്​ലിങ്ങളും മതപരമായ വിവേചനം നേരിടുന്നതായി കരുതുന്നുവെന്ന് അടുത്തിടെ നടന്ന സർവേയിൽ തെളിഞ്ഞിരുന്നു. രണ്ട് ആഴ്ചകൾക്ക് മുമ്പ് ബയോൺ സിറ്റിയിലെ പള്ളിയിൽ തീവ്ര വലതുപക്ഷക്കാരനായ ഒരാൾ നടത്തിയ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - Thousands march in Paris against Islamophobia after attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.