ന്യൂയോർക്കിൽ കോളജ് വിദ്യാർഥി കുത്തേറ്റ്​ മരിച്ചു; പതിമൂന്നുകാരന്‍ അറസ്​റ്റിൽ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മന്‍ഹാട്ടന്‍ കാമ്പസിനു സമീപം കോളജ്​ വിദ്യാർഥി കുത്തേറ്റു മരിച്ച കേസില്‍ പതിമൂന്നു വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബര്‍ണാഡ് കോളജ് ആദ്യവര്‍ഷ ജേര്‍ണലിസം വിദ്യാർഥി റ്റീസാ മേജോഴ്‌സ്(18) ആണ്​ കൊല്ലപ്പെട്ടത്​.

ഡിസംബര്‍ 11ന്​ വൈകിട്ട് മോണിംഗ് സൈഡ് പാര്‍ക്കിനു സമീപത്താണ്​ കൊലപാതകം നടന്നത്​. മൂന്ന് കൗമാരപ്രായക്കാർ ചേർന്നു നടത്തിയ കവര്‍ച്ച ശ്രമത്തിനിടെയാണ്​ പതിമൂന്നുകാരൻ ടീസ്സയെ കുത്തി പരിക്കേൽപ്പിച്ചത്​. പരിക്കേറ്റ ടീസ്സയെ മൗണ്ട് സീനായ് സ​െൻറ്​ ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം രക്ഷപെട്ട പതിമൂന്നുകാരനെ ഇതേ പരിസരത്തു​െവച്ചാണ് പിടികൂടുകയായിരുന്നു. സംഭവസമയത്ത് കാമറയില്‍ പതിഞ്ഞ വസ്ത്രമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അക്രമി സംഘത്തിലെ പതിനാലു വയസുകാരനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അറസ്​റ്റിലായ പതിമൂന്നുകാരനെതിരേ കൊലപാതകം‍, കവര്‍ച്ച, കുറ്റകരമായി മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് നിയമമനുസരിച്ച് ഫാമിലി കോര്‍ട്ടില്‍ വിചാരണ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Tessa Majors murder: Accused arrested - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.