ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനൊപ്പമെടുത്ത സിറിയന്‍ യുവാവിന്‍െറ ചിത്രം ഫേസ്ബുക്കില്‍ ദുരുപയോഗം ചെയ്ത കേസില്‍ അന്തിമവിജയം ഫേസ്ബുക്കിന്. അപകീര്‍ത്തി കുറിപ്പുകള്‍ കണ്ടത്തെി എടുത്തുകളയേണ്ട ഉത്തരവാദിത്തം ഫേസ്ബുക്കിനില്ളെന്ന് കോടതി വിധിക്കുകയായിരുന്നു.
അംഗലാ മെര്‍കലിനൊപ്പമുള്ള സിറിയന്‍ യുവാവ് അനസ് മൊദമനിയുടെ (19) ചിത്രമാണ് ദുരുപയോഗം ചെയ്തത്. ഇയാളെ ഐ.എസ് തീവ്രവാദിയായി ചിത്രീകരിക്കുകയായിരുന്നു. ഇത്തരം സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍നിന്ന് നീക്കംചെയ്യാന്‍ അനസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ ചില പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കംചെയ്തിരുന്നു. എന്നാല്‍, മുഴുവന്‍ അപകീര്‍ത്തി പോസ്റ്റുകളും ഫേസ്ബുക്ക് നീക്കംചെയ്യണമെന്നായിരുന്നു അനസിന്‍െറ അഭിഭാഷകന്‍ ചാന്‍ജൊ ചനിന്‍െറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.