ലണ്ടൻ: ലോകത്തുനിന്ന് പച്ചപ്പെല്ലാം അപ്രത്യക്ഷമായാലും ഒരു പരിക്കും കൂടാതെ കുറെ വിത്തുകൾ ബാക്കിയാവുമെന്ന് വിശ്വസിക്കുന്നവരുടെ ഉള്ളുരുക്കുന്നതായിരുന്നു ആ വാർത്ത. ഒരിക്കലും നശിക്കാതെ നൂറു കണക്കിന് വർഷം അതിജീവിക്കുമെന്ന് കരുതപ്പെടുന്ന ലക്ഷക്കണക്കിന് വിത്തുകളെ കുറിച്ചുള്ളതായിരുന്നു അത്. ആർട്ടിക് ധ്രുവത്തിൽ നോർവീജിയൻ ദ്വീപിലെ ‘വിത്ത് അറ’യായ സ്വാൽബാർഡ് േഗ്ലാബൽ സീഡ് വാർട്ടിെൻറ തുരങ്കത്തിനു മുന്നിലേക്ക് അപ്രതീക്ഷിതമായി മഞ്ഞുവെള്ളം പ്രവഹിക്കുകയായിരുന്നു. അന്തരീക്ഷോഷ്മാവിെൻറ വ്യതിയാനംമൂലം മഞ്ഞുരുകിയതിനാലായിരുന്നു ഇത്.
എന്നാൽ, വെള്ളത്തിന് വിത്തുകളെ തൊടാനായിട്ടില്ല. കുറെയധികം വെള്ളം തുരങ്കമുഖത്ത് അടിഞ്ഞുകൂടിയെങ്കിലും അത് വീണ്ടും െഎസ് ആയി ഉറഞ്ഞുപോയെന്നും വിത്തുകൾ എല്ലാം സുരക്ഷിതമാണെന്നും സ്വാൽബാർഡ് േഗ്ലാബൽ സീഡ് വാർട്ടുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിത്തുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികൾ കൈക്കൊണ്ടതായും അവർ അറിയിച്ചു. എന്നാൽ, പ്രകൃതിയുടെ മാറ്റംെകാണ്ടുണ്ടാവുന്ന നാശത്തെ അതിജീവിക്കാൻ ഇൗ വിത്തുകൾക്ക് കഴിയുമോ എന്ന ആശങ്കയിൽ ഇേപ്പാഴും ബാക്കി നിൽക്കുന്നു.
നോർവേയിലെ സ്വാൽബാർഡിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഖനി ആണ് 1984ൽ ജീൻ ബാങ്ക് ആയി പിന്നീട് പരിവർത്തിപ്പിച്ചത്. വൈദ്യുതിയോ മറ്റേതെങ്കിലും കൃത്രിമ താപസന്തുലനമോ ഉപയോഗിക്കാതെ ജലത്തിെൻറ ഖരാങ്കത്തിൽ താഴെ ഉൗഷ്മാവിൽ സ്ഥിതിചെയ്യുന്ന മണ്ണിൽ ആണ് ഇൗ തുരങ്കം. സ്പിറ്റ്സ്ബെർഗൻ ദ്വീപിലെ സാൻറസ്റ്റോൺ മല തുരന്ന് നിർമിച്ച ഇതിെൻറ നീളം 120 മീറ്ററാണ്.
ആദ്യഘട്ടത്തിൽ പതിനായിരത്തിലേറെ സാമ്പിൾ വിത്തുകൾ ആണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഒരു ലക്ഷത്തോളം വിത്തുകൾ സംഭരിച്ചു. ഇപ്പോൾ ഇതിെൻറ ശേഖരം ഒമ്പതു ലക്ഷത്തിലെത്തിയിരിക്കുന്നു. വിത്തുകൾ ഇൗർപ്പം കടക്കാത്തവിധം മൂന്നു ലോഹപാളികൾ അടങ്ങിയ പാക്കറ്റിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇൻറർനാഷനൽ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള താപനിലയായ മൈനസ് 18 ഡിഗ്രി സെൽഷ്യസ് ആണ് ഇതിനകത്ത്. 45 ലക്ഷം നാണ്യവിള ഇനങ്ങളും 25 ലക്ഷം വിത്തുകളും വരെ സംഭരിക്കാനുള്ള ശേഷി ഇതിനുണ്ട്. ഇൗ സംവിധാനങ്ങൾ സദാ നിരീക്ഷിക്കാൻ നോർഡിക് റിസോഴ്സസ് സെൻററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സ്ഥിരമായ ജീവനക്കാരെ ഇവർ നിർത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.