റോം: ഒരാഴ്ച നീണ്ടുനിൽക്കുന്ന യൂറോപ്യൻ പര്യടനത്തിെൻറ ഭാഗമായി ഇറ്റലിയിലെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറ്റാലിയൻ പ്രധാനമന്ത്രി ജിസെപ്പി കോണ്ടെയുമായി ചർച്ച നടത്തി.
വിവിധ തുറകളിൽ പരസ്പര സഹകരണം വിപുലപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം നന്നാക്കുന്നതും സംബന്ധിച്ചായിരുന്നു ചർച്ച. ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയായ എൻസോ മെവേരോ മിലാനെസിയുമായും സുഷമ കൂടിക്കാഴ്ച നടത്തി.
കോണ്ടെ അധികാരമേറ്റെടുത്തിനു ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന ആദ്യ സുപ്രധാന രാഷ്ട്രീയ ചർച്ചയായിരുന്നു ഇത്. തിങ്കളാഴ്ച വൈകി ഫ്രാൻസിലേക്ക് പുറപ്പെടുന്ന അവർ രണ്ടുദിവസം അവിടെ െചലവഴിക്കും. ബെൽജിയവും ലക്സംബർഗുമാണ് സന്ദർശനത്തിനായി നിശ്ചയിച്ച മറ്റ് രണ്ട് രാഷ്ട്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.