മഡ്രിഡ്: എന്തു വിലകൊടുത്തും സ്വാതന്ത്ര്യം നേടുമെന്ന് കാറ്റലോണിയ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കാൻ സ്പെയിൻ നീക്കം തുടങ്ങി. സ്വയംഭരണം റദ്ദാക്കി കാറ്റലോണിയയെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണ് സ്പെയിനിെൻറ തീരുമാനം. ഇതോടെ 40 വർഷത്തിനിടെ ഏറ്റവുംവലിയ രാഷ്ട്രീയ അസ്ഥിരതയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഭരണഘടനയിലെ 155ാം വകുപ്പ് നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യത്തിൽ ഇൗ വകുപ്പ് നടപ്പാക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്.
എന്നാൽ, സ്പാനിഷ് സർക്കാറിെൻറ ചരിത്രത്തിലിതുവരെ ഇൗ വകുപ്പ് പ്രയോഗിച്ചിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ സർക്കാർ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു. തീരുമാനം അനുകൂലമായാൽ 155 പ്രാബല്യത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് സെനറ്റിൽ േവാെട്ടടുപ്പ് നടക്കും. സെനറ്റ് അനുകൂലമായി വിധിയെഴുതിയാൽ കാറ്റലോണിയ സ്പെയിനിനോട് കൂട്ടിച്ചേർക്കും.
സ്വാതന്ത്ര്യവാദത്തിൽനിന്ന് പിന്നോട്ടില്ലെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള സാധ്യത ആരായുമെന്നും കാറ്റലോണിയൻ പ്രസിഡൻറ് കാർലസ് പുജെമോണ്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ചർച്ചാ ആവശ്യം തള്ളിയ സ്പെയിൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വ്യാഴാഴ്ച വരെ കാറ്റ
േലാണിയക്ക് അന്ത്യശാസനവും നൽകി.
സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് ഭരണഘടന ഭേദഗതിയിലൂടെ കാറ്റലോണിയ നിയന്ത്രണത്തിലാക്കുന്നതിനുള്ള നീക്കത്തിന് സ്പെയിൻ തയാറെടുക്കുന്നത്. സ്പെയിനിൽനിന്ന് വേർപെടുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിനു നടന്ന ഹിതപരിശോധനയെ തുടർന്നാണ് പ്രശ്നം കൂടുതൽ സങ്കീർണമായത്. സ്പാനിഷ് കോടതി ഭരണഘടനവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഹിതപരിശോധന അനുകൂലമായാൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് പുജെമോണ്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് കാറ്റലോണിയയുടെ സ്വാതന്ത്ര്യാവാദത്തിന് അന്ത്യം കുറിക്കുമെന്ന് സ്പാനിഷ് സർക്കാർ മുന്നറിയിപ്പുംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.