ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ വിവാഹമോചന തര്‍ക്കത്തില്‍ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ വാണിജ്യ വിമാനത്തിന്‍െറ ടിക്കറ്റും. മീര മനേഷ്, ആഷിഷ് താക്കര്‍ എന്നിവരുടെ വിവാഹമോചന കേസിലാണ് 1,60,000 പൗണ്ട് വിലയുള്ള ടിക്കറ്റ് തര്‍ക്കവിഷയമായിരിക്കുന്നത്.
ബ്രിട്ടീഷ് സംരംഭകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്‍െറ ഉടമസ്ഥതയിലുള്ള വര്‍ജിന്‍ ഗാലക്റ്റിക് ഭാവിയില്‍ നടത്തിയേക്കാവുന്ന ബഹിരാകാശയാത്രക്ക് താക്കര്‍ 1,60,000 പൗണ്ട് നല്‍കി ടിക്കറ്റെടുത്തിരുന്നു. 4,45,532 പൗണ്ടാണ് തന്‍െറ ആസ്തിയെന്നാണ് താക്കറുടെ വാദം.
എന്നാല്‍, ടിക്കറ്റിന്‍െറ വിലകൂടി താക്കറിന്‍െറ ആസ്തിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് മീര പറയുന്നത്. യാത്ര പുറപ്പെടുന്നതിന് തലേ ദിവസം വരെ ടിക്കറ്റ് തുക തിരികെനല്‍കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിരുന്ന സാഹചര്യത്തിലാണിത്. അടുത്ത ആഴ്ചയാണ് യു.കെ ഹൈകോടതി കേസില്‍ വാദം കേള്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.