റഷ്യൻ പ്രതിപക്ഷ നേതാവിന്​ ജയിൽമോചനം

മോസ്​കോ: റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടി​​െൻറ വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്​സി നവാൽനിയെ ഒരുമാസത്തെ ജയിൽവാസത്തിനു ശേഷം മോചിപ്പിച്ചു. സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയതിനാണ്​ ഇദ്ദേഹത്തെ ജയിലിലടച്ചത്​. ഭരണകൂടത്തി​​െൻറ ജനവിരുദ്ധനയങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്ന്​ അലക്​സി മാധ്യമങ്ങളോട്​ പറഞ്ഞു.

ജൂലൈ 24നാണ്​ നവാൽനി അറസ്​റ്റിലായത്​. ജയിൽവാസത്തിനിടെ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധയേറ്റതായി സംശയിക്കുന്നതായും അന്ന്​ നവാൽനി പറഞ്ഞിരുന്നു.

Tags:    
News Summary - Russian Opposition Leader Alexei Navalny Released From Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.