റഷ്യന്‍ വിമാനദുരന്തം: തിരച്ചില്‍ ഊര്‍ജിതം

മോസ്കോ: 92 യാത്രക്കാരുമായി ചെങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ ശക്തമാക്കി. തകര്‍ന്ന വിമാനത്തിന്‍െറ പ്രധാന ഭാഗങ്ങളും 11 മൃതദേഹങ്ങളും കണ്ടത്തെിയതായാണ് അവസാനം ലഭിക്കുന്ന വിവരം. ബാക്കിയുള്ള മൃതദേഹങ്ങള്‍ക്കായി വന്‍ സന്നാഹത്തോടെയുള്ള തിരച്ചില്‍ തുടരുകയാണ്. റഷ്യയുടെ വ്യോമ-നാവിക സേനയുടെ 3500ലധികം വരുന്ന സംഘം തിരച്ചിലില്‍ പങ്കുവഹിക്കുന്നുണ്ട്.  രാജ്യത്തെ നൂറുകണക്കിന് മുങ്ങള്‍വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. ഡ്രോണുകളും അന്തര്‍വാഹിനികളും ഉപയോഗിക്കുന്നുണ്ട്.

സോചിയിലെ കരിങ്കടല്‍ തീരത്തിന്‍െറ 1.5 കി.മീറ്റര്‍ പരിധിയില്‍നിന്നാണ് വിമാനത്തിന്‍െറ ഭാഗങ്ങള്‍ ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തെ അതിജീവിച്ച ആരെയും ഇതുവരെ കണ്ടത്തെിയിട്ടില്ല. ഞായറാഴ്ച മോസ്കോയില്‍നിന്ന് പുറപ്പെട്ട വിമാനം ഇന്ധനം നിറക്കുന്നതിന് സോചിയില്‍ ഇറങ്ങിയിരുന്നു. ഇവിടെനിന്ന് സിറിയയിലെ ലതാക്കയിലേക്കുപോയ വിമാനമാണ് അപകടത്തില്‍പെട്ടത്.
വിമാനം ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനകം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോസ്കോ സമയം രാവിലെ 5:40നാണ് വിമാനവുമായുള്ള ബന്ധം ഇല്ലാതായത്. വിമാനത്തില്‍നിന്ന് അവസാനം ലഭിച്ച സന്ദേശത്തില്‍ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ളെന്ന് അധികൃതര്‍ അറിയിച്ചു. 1983 മുതല്‍ സര്‍വിസ് നടത്തുന്ന വിമാനത്തിന് അടുത്തകാലത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. അപകടമുണ്ടാകാനുള്ള കാരണം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിന്‍െറ പിഴവാണോ അല്ളെങ്കില്‍ സാങ്കേതികപിഴവാണോ അപകടകാരണമെന്ന് പരിശോധിക്കുമെന്ന് റഷ്യന്‍ ഗതാഗതമന്ത്രി മക്സിം സൊകോലോവ് പറഞ്ഞു.

വിമാനത്തില്‍ യാത്ര ചെയ്തിരുന്നവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവരില്‍ 64 പേര്‍ അലക്സാഡ്രോവ് ഗായക സംഘത്തിലെ അംഗങ്ങളാണ്. സിറിയയിലെ റഷ്യന്‍ സംഘത്തിനുവേണ്ടി പുതുവര്‍ഷരാവില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാനാണ് ഇവര്‍ പുറപ്പെട്ടത്.
ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍, ഏട്ട് സൈനികര്‍, രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഏട്ട് വിമാനത്തിലെ ജോലിക്കാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചിലരും സംഘത്തിലുണ്ട്.

സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സേനയുടെ വിമതര്‍ക്കെതിരായ നീക്കങ്ങള്‍ക്ക് റഷ്യ സൈനികസഹായം നല്‍കുന്നുണ്ട്. പ്രധാനമായും വ്യോമാക്രമണങ്ങളാണ് റഷ്യ നടത്തുന്നത്.

Tags:    
News Summary - Russia plane crash: Huge search for bodies in Black Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.