േമാസ്കോ: പ്രസിഡൻറ് വ്ലാദിമിർ പുടിന് നാലാമതും അനായാസ ജയം ഉറപ്പുനൽകി റഷ്യ പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്തു. എട്ടുപേർ മത്സര രംഗത്തുണ്ടെങ്കിലും അഭിപ്രായ സർവേകളിൽ പുടിൻ ബഹുദൂരം മുന്നിലാണ്. 11 കോടിയോളം വോട്ടർമാരുള്ള രാജ്യത്ത് ഒരു ലക്ഷം ബൂത്തുകളാണ് ഒരുക്കിയിരുന്നത്. 145ഒാളം രാജ്യങ്ങളിൽ കഴിയുന്ന റഷ്യക്കാരും സമാനമായി വോട്ടുചെയ്തിട്ടുണ്ട്. ട്രെയിനുകൾ, ആശുപത്രികൾ, സൈനിക താവളങ്ങൾ എന്നിവിടങ്ങളിലും പോളിങ് ബൂത്തുകൾ ഒരുക്കി. മോശം കാലാവസ്ഥ നിലനിൽക്കുന്ന റഷ്യയുടെ വടക്കൻ മേഖലകളിൽ വോട്ടർമാർക്കായി ഹെലികോപ്ടറുകളും അധികൃതർ ഒരുക്കി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള റഷ്യൻ യാത്രികൻ ആൻറൺ ഷകാപ്ലറോവിന് മാത്രമായി ബഹിരാകാശത്തും റഷ്യ പ്രതീകാത്മക ബൂത്ത് ഒരുക്കിയിട്ടുണ്ട്. യുക്രെയ്നിൽനിന്ന് അടുത്തിടെ റഷ്യയോടു ചേർത്ത ക്രീമിയയിലെ ജനങ്ങളും ആദ്യമായി വോട്ടുചെയ്തു. ഇവിടെയായിരുന്നു പുടിൻ അവസാനമായി തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്.
അതിനിടെ, അഴിമതി ആരോപിച്ച് തെരഞ്ഞെടുപ്പിൽനിന്ന് വിലക്കപ്പെട്ട പ്രതിപക്ഷ നേതാവ് അലക്സി നവാൽനി തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.