അവൻഗാർഡ് ഹൈപ്പർസോണിക്​ മിസൈൽ പരീക്ഷിച്ച്​ റഷ്യ

മോസ്​കോ: അത്യാധുനിക ഹൈ​പ്പർസോണിക്​ മിസൈൽ പരീക്ഷിച്ച്​ റഷ്യ. പ്രതിരോധമന്ത്രാലയമാണ്​ അവൻഗാർഡ്​ എന്ന പേരിലുള്ള മിസൈൽ പരീക്ഷിച്ച വിവരം അറിയിച്ചത്​. എവിടെയാണ്​ പരീക്ഷണം നടത്തിയതെന്ന്​ റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്​തമാക്കിയിട്ടില്ല.

ശബ്​ദത്തേക്കാൾ 20 ഇരട്ടി വേഗതയിൽ പുതിയ മിസൈലിന്​ സഞ്ചരിക്കാൻ കഴിയും. പുതിയ പരീക്ഷണം റഷ്യയെ മറ്റ്​ രാജ്യങ്ങളേക്കാൾ മുന്നിലെത്തിക്കുമെന്നും റഷ്യൻ പ്രസിഡൻറ്​ പുടിൻ പറഞ്ഞു.

അമേരിക്കയുൾപ്പടെയുള്ള പാശ്​ചാത്യ രാജ്യങ്ങൾക്ക്​ കടുത്ത വെല്ലുവിളി ഉയർത്താൻ പുതിയ മിസൈൽ പരീക്ഷണം കൊണ്ട്​ സാധിക്കുമെന്നാണ്​ റഷ്യയുടെ വിലയിരുത്തൽ. 2022ൽ ഹൈപ്പർസോണിക്​ മിസൈൽ പരീക്ഷണം നടത്താനാണ്​ അമേരിക്കയുടെ പദ്ധതി. ചൈനയും സമാനമായ മിസൈൽ നിർമ്മിക്കുന്നുണ്ടെന്ന്​ റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - Russia deploys Avangard hypersonic missile system-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.