മോസ്കോ: കഴിഞ്ഞമാസം വിക്ഷേപിച്ച കാലാവസ്ഥ നിർണയ ഉപഗ്രഹം കാണാതായത് പ്രോഗ്രാമിങ്ങിലെ പിഴവു മൂലമാണെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി റൊഗോസിൻ അറിയിച്ചു. ഉപഗ്രഹം വഹിച്ചുള്ള റോക്കറ്റ് പുറപ്പെടുന്ന കേന്ദ്രത്തിെൻറ കോഒാഡിനേറ്റുകൾ തെറ്റായി നൽകിയതാണ് പിഴവിന് കാരണമെന്ന് മന്ത്രി വിശദീകരിച്ചു. വൊസ്റ്റോണി വിക്ഷേപണകേന്ദ്രത്തിൽനിന്നാണ് മെറ്റീയോർ എം എന്ന പേരിലുള്ള കാലാവസ്ഥ നിർണയ ഉപഗ്രഹം അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചത്. എന്നാൽ, കസാഖ്സ്താനിലെ ബായികനൂറിെൻറ കോഒാഡിനേറ്റുകളാണ് ശാസ്ത്രജ്ഞർ തെറ്റായിനൽകിയത്. റഷ്യയുടേത് കൂടാതെ, നോർവേ, സ്വീഡൻ, യു.എസ്, ജപ്പാൻ, കാനഡ, ജർമനി എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും റോക്കറ്റിലുണ്ടായിരുന്നു. 280 കോടിയിലേറെ രൂപ ചെലവിട്ടാണ് മെറ്റീയോർ എം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.