യുക്രെയിനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും; സമാധാന കരാറിന് സൂചന നൽകി പുടിൻ

റഷ്യ- യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചന നൽകി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ. മോസ്കോയിൽ റഷ്യയുടെ വിജയദിന പരിപാടികളിൽ സംസാരിക്കവെയാണ് സംഘർഷം അതിന്‍റെ അവസാനത്തോട് അടുക്കുന്നതായി തോന്നുന്നുവെന്ന് പുടിൻ പറഞ്ഞത്.

നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തലിനോടൊപ്പം ഇരുരാജ്യങ്ങളും 1000 തടവുകാരെ വീതം കൈമാറാനും ധാരണയായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് യുദ്ധം അവസാനിക്കാൻ സാധ്യതയുണ്ടെന്ന സൂചനയുമായി പുടിൻ എത്തിയിരിക്കുന്നത്. 

രണ്ടാം ലോകയുദ്ധത്തിലെ സോവിയറ്റ് വിജയത്തിന്‍റെ ഓർമയ്ക്കായി മെസ്കെയിൽ നടന്ന സൈന്ക പരേഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് യുദ്ധം അവസാനിക്കാൻ പോവുകയാണെന്ന് താൻ കരുതുന്നതായി പുടിൻ പറഞ്ഞത്. യുക്രെയ്നെ പടിഞ്ഞാറൻ രാജ്യങ്ങൾ സഹായിക്കുന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - The war with Ukraine will end soon; Putin hints at a peace deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.