എലിസബത്ത് രാജ്ഞിക്ക് സമൂഹമാധ്യമ മാനേജറെ ആവശ്യമുണ്ട്; ശമ്പളം 25 ലക്ഷം

ലണ്ടന്‍: 27.7 ലക്ഷം ആളുകള്‍ പിന്തുടരുന്ന എലിസബത്ത് രാജ്ഞിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യംചെയ്യാന്‍ വിദഗ്ധരില്‍നിന്ന് ബക്കിങ്ഹാം കൊട്ടാരം അപേക്ഷ ക്ഷണിച്ചു. ആയിരങ്ങളൊന്നുമല്ല 30,000 പൗണ്ടാണ് (ഏതാണ്ട് 25 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമിത്)കൊട്ടാരം വാര്‍ഷിക ശമ്പളമായി വാ്ഗ്ദാനം ചെയ്തിരിക്കുന്നത്. വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് അലവന്‍സുകളും ലഭിക്കും. രാജ്ഞിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലാണ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഓഫിസറെ ആവശ്യമുണ്ടെന്ന പരസ്യം പ്രസിദ്ധീകരിച്ചത്.

24 മണിക്കൂറും ട്വിറ്റര്‍ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നതുള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് രാജ്ഞിയുടെയും കൊട്ടാരത്തിന്‍െറയും സേവനങ്ങള്‍ ലോകത്തെ അറിയിക്കുകയും വേണം. കൂടാതെ രാജ്ഞിയുടെ ഫേസ്ബുക്കും യൂട്യൂബും അപ്ഡേറ്റ് ചെയ്യണം. വിവാഹം പോലുള്ള രാജകുടുംബത്തിലെ വിശിഷ്ട സംഭവങ്ങള്‍ പോസ്റ്റ് ചെയ്യണം. വിഡിയോ എഡിറ്റിങ്ങിലും ഫോട്ടോഗ്രഫിയിലും കഴിവുള്ളവരാകണം അപേക്ഷകര്‍. ക്രിയേറ്റിവിറ്റി അഭികാമ്യം. കഴിഞ്ഞവര്‍ഷം 90ാം ജന്മദിനത്തിലാണ് രാജ്ഞി അവസാനമായി ട്വീറ്റ് ചെയ്തത്.

 

 

Tags:    
News Summary - queen-elizabeth-crownjpg.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.