ലോക്​ഡൗൺ മേയ്​ 11 വരെ നീട്ടി റഷ്യ; വരാനിക്കുന്നത്​ ഏറ്റവും ദുഷ്​കരമായ ഘട്ടമെന്ന്​ പുടിൻ

മോസ്​കോ: കോവിഡ്​ 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ​ രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗൺ നീട്ടി റഷ്യൻ പ്രസി ഡൻറ്​ വ്​ളാദിമിർ പുടിൻ. മേയ്​ 11​ വരെയാണ്​ ലോക്ക്​ഡൗൺ നീട്ടിയത്​. മേയ്​ 12 മുതൽ ക്രമേണ ഇളവു വരുത്തുമെന്നും പുടി ൻ അറിയിച്ചു.

റഷ്യ ഇതുവരെ കോവിഡ്​ വ്യാപനത്തി​​െൻറ ഏറ്റവും മോശം അവസ്ഥയിൽ എത്തിയിട്ടില്ല. ദുഷ്​കരവും കഠിനമേറിയതുമായ സാഹചര്യത്തെയാണ്​ ഇനി മറികടക്കേണ്ടത്​ -ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ പുടിൻ പറഞ്ഞു. രോഗം പടരാൻ ഏറ്റവും ഉയർന്ന സാധ്യതയുള്ള ഘട്ടമാണ്​ നമ്മൾ നേരിടുന്നത്​. വൈറസ്​ ഭീഷണി മാരകമാംവിധം തുടരുകയാണെന്നും പുടിൻ പറഞ്ഞു.

നേരത്തെ ഏപ്രിൽ 30 വരെയാണ്​ ലോക്ഡൗൺ നീട്ടിയിരുന്നത്​. മറ്റ്​ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച്​ മരണനിരക്ക്​ കുറവാണെങ്കിലും റഷ്യയിൽ വൈറസി​​​െൻറ ഭീതിയൊഴിഞ്ഞിട്ടില്ല. രാജ്യത്ത്​ 93,558 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. വൈറസ്​ ബാധയെ തുടർന്ന്​ 867 പേർക്ക്​ ജീവൻ നഷ്​ടമായി​. 8,456 പേർ രോഗമുക്തി നേടി.

Tags:    
News Summary - Putin extends Russia coronavirus lockdown and warns worst to come -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.