Posted On
date_range Updated On
date_range ഫോൺ ചോർത്തൽ: ബ്രിട്ടീഷ് ടാബ്ലോയ്ഡുകൾക്കെതിരെ ഹാരിയുടെ പരാതി
ലണ്ടൻ: വർഷങ്ങൾ പഴക്കമുള്ള ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് രണ്ട് ബ്രിട്ടീഷ് ടാബ്ലോയ്ഡുകൾക്കെതിരെ ഹാരി രാജകുമാരൻ കേസ് ഫയൽ ചെയ്തു. സൺ, മിറർ പത്രങ്ങൾക്കു നേരെയാണ് നടപടിക്കൊരുങ്ങിയത്. അമ്മ ഡയാന രാജകുമാരിയെ പോലെ തെൻറ ഭാര്യ മേഗൻ മാർകിളിനെയും മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും ഹാരി ആരോപിക്കുന്നു.
സ്വകാര്യത നഷ്ടപ്പെട്ടതോടെ ഭാര്യ അനുഭവിക്കുന്ന മാനസികസംഘർഷം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ഹാരി പറയുന്നു. 1997ൽ പാരീസിൽ പാപ്പരാസികൾ പിന്തുടർന്നപ്പോൾ രക്ഷപ്പെടാൻ അമിതവേഗത്തിൽ കാറോടിച്ച് അപകടത്തിൽപെട്ടാണ് 36ാം വയസ്സിൽ ഡയാന മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.