ജറുസലം: ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലെ വീടുകളിൽ ഞായറാഴ്ച നടത്തിയ റെയ്ഡിൽ പ്രമുഖ എഴുത്തുകാരനടക്കം 14 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. എഴുത്തുകാരനും മുൻ രാഷ്ട്രീയ തടവുകാരനുമായ അഹ്മദ് ഖതാമേഷിനെയാണ് മറ്റ് 13 പേരോടൊപ്പം അറസ്റ്റ് ചെയ്തത്.
ഇസ്രായേൽ സൈനികരുടെ വലിയ സംഘം വീട്ടിലെത്തി ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഖതാമേഷിെൻറ ഭാര്യ സുഹ ബർഗോതി പറഞ്ഞു. എന്തിനാണ് ഖതാമേഷിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ഇേപ്പാഴെവിടെയാണെന്നും അറിയില്ല. മിക്ക രാത്രികളിലും ഇത്തരം അറസ്റ്റുകൾ നടക്കാറുെണ്ടന്നും അവർ കൂട്ടിച്ചേർത്തു.
14 ഫലസ്തീനികളെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി ഇസ്രായേൽ സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്്. എന്നാൽ, ഇവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രായേൽ ജയിലിൽ കഴിയുന്ന ഫലസ്തീൻ തടവുകാരുടെ നിരാഹാര സമരം 28ാം ദിവസത്തിൽ എത്തിയതിനു പിന്നാലെയാണ് ഖതാമേഷിെൻറ അറസ്റ്റ്. 1,300ലധികം പേർ നിരാഹാര സമരം നടത്തുന്നതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സമരം നടത്തുന്ന തടവുകാരുടെ എണ്ണം ഇതിനേക്കാൾ കുറവാണെന്നാണ് ഇസ്രായേൽ അധികൃതരുടെ വാദം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചോദ്യം ചെയ്യാനായി ഇസ്രായേൽ അധികൃതർ നിരവധി തവണ അദ്ദേഹത്തെ വിളിപ്പിച്ചിട്ടുണ്ട്. പൊതുവേദികളിൽ പ്രസംഗിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലവിൽ ഖതാമേഷ് ഒരു രാഷ്ട്രീയ സംഘടനയുടെയും അംഗമല്ലെന്നും ഇസ്രായേൽ അത്തരത്തിൽ തെറ്റിദ്ധരിക്കുകയാണെന്നും ബർേഗാതി വ്യക്തമാക്കി. 13 വർഷം രാഷ്ട്രീയ തടവുകാരനായി ഖതാമേഷ് ഇസ്രായേൽ ജയിലിൽ കഴിഞ്ഞിരുന്നു. ഇടതുപക്ഷ പാർട്ടിയായ പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഒാഫ് ഫലസ്തീനുമായി (പി.എഫ്.എൽ.പി) ബന്ധപ്പെട്ട് പ്രവർത്തിച്ചതിനാണ് 1970കളിൽ നാലുവർഷം അദ്ദേഹം തടവുശിക്ഷ അനുഭവിച്ചത്.
1992ൽ പി.എഫ്.എൽ.പി അംഗമായി തുടർന്നു എന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, ഖതാമേഷ് ഇത് നിഷേധിച്ചെങ്കിലും ആറുവർഷത്തേക്ക് അദ്ദേഹത്തെ വീണ്ടും തടവിലാക്കി.
പിന്നീട് 2011 ഏപ്രിലിനും 2013 ഡിസംബറിനും ഇടയിൽ വീണ്ടും രാഷ്ട്രീയ തടവുകാരനായി ജയിലിലടക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.