ഗി​ൽ​ഗി​ത്​-ബ​ൽ​തി​സ്​​താ​ൻ; പാ​കിസ്​താനെ​തി​രെ ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറി​ൽ പ്ര​മേ​യം

ലണ്ടൻ: ഗിൽഗിത്^ബൽതിസ്താൻ പ്രദേശം തങ്ങളുടെ അഞ്ചാമത് പ്രവിശ്യയായി പ്രഖ്യാപിക്കാനുള്ള പാകിസ്താ​െൻറ നീക്കത്തിനെതിരായ പ്രമേയം ബ്രിട്ടീഷ് പാർലമ​െൻറി​െൻറ പരിഗണനയിൽ. ഇൗ മാസം 23നാണ് കൺസർവേറ്റിവ് പാർട്ടി എം.പിയായ ബോബ് ബ്ലാക്ക്മാൻ പ്രമേയം പൊതുസഭയുടെ പരിഗണനക്കുവെച്ചത്.  പാക് അധീന കശ്മീരി​െൻറ അതിർത്തി പ്രദേശമാണ് ഗിൽഗിത്^ബൽതിസ്താൻ. പ്രദേശം നിയമപരമായും ഭരണഘടനാപരമായും ഇന്ത്യൻ സംസ്ഥാനമായ ജമ്മു^കശ്മീരി​െൻറ ഭാഗമാണെന്ന് പ്രമേയത്തിൽ പറഞ്ഞു. 1947 മുതൽ പാകിസ്താൻ ഗിൽഗിത്^ബൽതിസ്താൻ അന്യായമായി കൈവശപ്പെടുത്തിയിരിക്കുകയാണ്. തർക്കം നിലനിൽക്കുന്ന പ്രദേശം പാകിസ്താൻ പിടിച്ചടക്കാൻ ശ്രമിക്കുകയാണ്. ഇവിടത്തെ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള മൗലികാവകാശങ്ങൾ നിഷേധിച്ചിരിക്കുകയാണ്. 

സ്റ്റേറ്റ് സബ്ജക്ട് ഒാർഡിനൻസ് ലംഘിച്ച് പ്രദേശത്തി​െൻറ സ്ഥിതി വിവരങ്ങളിൽ മാറ്റംവരുത്താൻ ശ്രമിക്കുന്നതും ഇവിടെ അന്യായമായും ബലംപ്രയോഗിച്ചും ചൈന^പാക് സാമ്പത്തിക ഇടനാഴി സ്ഥാപിക്കാൻ ശ്രമിക്കുന്നതും പ്രകോപനം വർധിക്കാനിടയാക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു. 
പ്രമേയത്തെ അനുകൂലിച്ച് മറ്റ് ബ്രിട്ടീഷ് എം.പിമാരും ഇൗയാഴ്ച ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിൽ പ്രശ്നത്തെ സംബന്ധിച്ച് ഒൗദ്യോഗിക ചർച്ച നടക്കാനും സാധ്യതയുള്ളതായി ബ്ലാക്ക്മാ​െൻറ ഒാഫിസ് വക്താവ് പറഞ്ഞു. ഗിൽഗിത്^ബൽതിസ്താെന പ്രവിശ്യയായി പരിഗണിക്കാൻ തിരുമാനിച്ചതായി ഇൗ മാസം 14നാണ് പാക് ആഭ്യന്തര പ്രവിശ്യ ഏകോപന മന്ത്രി റിയാസ് ഹുസൈൻ പിർസാദ മാധ്യമങ്ങളെ അറിയിച്ചത്. വിദേശകാര്യ മന്ത്രി സർതാജ് അസീസി​െൻറ ഉപദേഷ്ടാവ് അധ്യക്ഷനായ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. 

പ്രദേശത്തി​െൻറ പദവിയിൽ മാറ്റംവരുത്തുന്നതിന് ഭരണഘടന ഭേദഗതി വരുത്തുമെന്നും പിർസാദ പറഞ്ഞിരുന്നു. പാകിസ്താ​െൻറ തീരുമാനത്തോട് ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചിരുന്നു.  ഗിൽഗിത്^ബൽതിസ്താനെ പ്രത്യേക ഭൂപ്രദേശമായാണ് പാകിസ്താൻ ഇതുവരെ പരിഗണിച്ചിരുന്നത്. ഇവിടെ പ്രാദേശിക നിയമസഭയും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമുണ്ട്. പ്രദേശത്തെ സംബന്ധിച്ച ചൈനയുടെ ആശങ്കയാണ് ഗിൽഗിത്^ബൽതിസ്താ​െൻറ പദവി മാറ്റുന്നതിന് പാകിസ്താനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്.

News Summary - pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.