ലണ്ടന്‍: ബ്രൂണെ സുല്‍ത്താന്‍ നല്കിയ ഒാണററി ബിരുദം തിരിച്ചെടുക്കുന്നത് പരിഗണിക്കുമെ ന്ന് ഓക്സ്ഫഡ് സര്‍വകലാശാല. സ്വവര്‍ഗ ലൈംഗികത മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റിയ ബ്രൂണെ സുല്‍ത്താനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
1993ല്‍ സുല്‍ത്താന്‍ ഹസൻ ബുല്ഖിയക്ക് സിവില്‍ നിയമത്തില്‍ ഒാണററി ബിരുദം നല്കിയ തീരുമാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താെൻറ ഡിഗ്രി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 56,000 പേരുടെ ഒപ്പടങ്ങിയ ഹരജി നല്കിയതും, വിദ്യാർഥി യൂനിയെൻറ പ്രതിഷേധവും സര്‍വകലാശാലയെ സമ്മർദത്തിലാക്കുകയായിരുന്നു. നേരത്തേ ബിരുദം തിരിച്ചെടുക്കില്ലെന്നായിരുന്നു സർവകലാശാല പറഞ്ഞിരുന്നത്.
സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെ ഈയിടെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. മോഷണക്കുറ്റം തെളിയിക്കപ്പെട്ടാല്‍ കൈവിരല്‍ മുറിക്കാനുള്ള നിയമവും പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.