മൂടല്‍മഞ്ഞ്: വിമാനങ്ങള്‍ റദ്ദാക്കി; ലണ്ടനില്‍  ആയിരങ്ങള്‍ പെരുവഴിയില്‍

ലണ്ടന്‍: ഇംഗ്ളണ്ടില്‍ കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ പുതുവര്‍ഷത്തില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. ഹീത്രൂ, സ്റ്റാന്‍സ്റ്റെഡ്, ഗാട്വിക് എന്നീ പ്രദേശങ്ങളിലെ വിമാന സര്‍വിസിനെയാണ് മൂടല്‍മഞ്ഞ് ബാധിച്ചത്. ബ്രിട്ടീഷ് എയര്‍ലൈന്‍സ്, ഈസിജെറ്റ്, റിനായര്‍ തുടങ്ങിയവയുടെ 200ഓളം വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. 

സ്റ്റാന്‍സ്റ്റെഡ്, ഗാട്വിക് എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് കുറഞ്ഞതിനെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഹീത്രൂ, ലണ്ടന്‍ സിറ്റി എന്നിവിടങ്ങളില്‍ ശനിയാഴ്ചയും വിമാനങ്ങള്‍ റദ്ദാക്കിയയോടെ ഇതുവഴി യാത്രക്കൊരുങ്ങിയവര്‍ ദുരിതത്തിലായിരിക്കുകയാണ്. ഇതുവരെ ലണ്ടന്‍ വഴിയുള്ള 50ലധികം വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വേസ് റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 40 വിമാനങ്ങള്‍ ബാഴ്സലോണ, റോം, ഇസ്തംബുള്‍ എന്നിവടങ്ങളിലേക്ക് ഹീത്രൂവില്‍നിന്ന് പുറപ്പെടുന്നവയാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാന സര്‍വിസ് റദ്ദാക്കേണ്ടിവന്നതില്‍ ഖേദിക്കുന്നതായി ബ്രിട്ടീഷ് എയര്‍വേസ് വെബ്സൈറ്റില്‍ പറഞ്ഞു. 
ഹീത്രൂവില്‍ രാത്രി ഒരു മണിക്കു ശേഷവും വിമാനങ്ങള്‍ പുറപ്പെടുകയും എത്തുകയും ചെയ്യുന്നുണ്ട്. എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്കായി താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ദുരിതത്തിലായ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ തയാറായില്ല. സ്വീഡനില്‍ നിന്നുള്ള യാത്രക്കാരി സോന്‍ജ വിമാനത്താവളത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിക്കാനായി ഏഴു മണിക്കൂറോളം നില്‍ക്കേണ്ടിവന്നതായി ആരോപിച്ചു. 
 

Tags:    
News Summary - Over 200 years of deadly London air: smogs, fogs, and pea soupers The Guardian-09-Dec-2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.