കൊറോണ ഭീതി: ആഞ്​ജല മെർക്കലിന് ജർമൻ മന്ത്രി​ ഹസ്​തദാനം നിഷേധിച്ചു; പിന്നെ പൊട്ടിച്ചിരി

ബെർലിൻ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കലിന്​ ജർമൻ ആഭ്യന്തരമന്ത്രി ഹസ്​തദാനം നിരസിച്ചത്​ പൊട്ടിച്ചിരി പടർത്തി. തിങ്കളാഴ്​ച ബെർലിനിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ ജർമൻ ആഭ്യന്തരമന്ത്രിയെ ഹസ്​തദാനത്തിനായി സമീപിച്ചു. എന്നാൽ അദ്ദേഹം ചിരിച്ചുകൊണ്ട്​ ഹസ്​തദാനം നൽകാൻ വിസമ്മതിച്ചു. ഇതോടെ ആഞ്ചെല മെർക്കൽ ഉൾപ്പെടെ കൂടി നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. ശേഷം ഹസ്​തദാനത്തിനായി നീട്ടിയ ത​​െൻറ കൈകൾ മുകളിലേക്കുയർത്തുകയും ‘ഇങ്ങനെ ചെയ്യുന്നതാണ്​ നല്ലത്​’ എന്ന്​ പറയുകയും ചെയ്​തു.

കെ​ാറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോക നേതാക്കൾ ഹസ്​തദാനം ഉൾപ്പെടെ പരസ്​പരം സ്​പർശിക്കുന്ന സാഹചര്യങ്ങളിൽനിന്ന്​ വിട്ടു നിൽക്കുകയാണിപ്പോൾ. സമൂഹമാധ്യമങ്ങളിൽ മന്ത്രിയുടെ പ്രവർത്തിയെ ചിലർ പിന്തുണക്കു​േമ്പാൾ, ‘നമസ്​തേ’ നൽകുന്നതാണ്​ മികച്ച മാർഗമെന്ന്​ മറ്റ്​ ചിലർ നിർദേശിക്കുന്നു.

Tags:    
News Summary - No handshake for Angela Merkel due to coronavirus scare -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.